മ​ര​ട് ഫ്ലാ​റ്റ്: ഫയലുകൾ മുങ്ങിയതിൽ അടിമുടി ദുരൂഹത
മ​ര​ട് ഫ്ലാ​റ്റ്: ഫയലുകൾ മുങ്ങിയതിൽ അടിമുടി ദുരൂഹത
Tuesday, December 7, 2021 11:40 AM IST
മൂ​വാ​റ്റു​പു​ഴ: കോ​ട​തി ജീ​വ​ന​ക്കാ​ര​നി​ൽനി​ന്നു രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ നി​ജ​സ്ഥി​തി തേ​ടി പോ​ലീ​സ്. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യി​ലെ അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള രേ​ഖ​ക​ളു​മാ​യി തൃ​ശൂ​രി​ലെ വി​ജി​ലൻ​സ് കോ​ട​തി​യി​ൽ പോ​യി മ​ട​ങ്ങ​വെ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

മാ​സ​ങ്ങ​ളാ​യി മൂ​വാ​റ്റു​പു​ഴ വി​ജി​ലൻ​സ് കോ​ട​തി​യി​ലെ ജ​ഡ്ജി ഇ​ല്ലാ​ത്ത​തി​നാ​ൽ തൃ​ശൂ​ർ കോ​ട​തി​ക്കാ​ണ് ചാ​ർ​ജ്.​ മ​ര​ട് ഫ്ലാ​റ്റ് കേ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ടോ​ളം കേ​സി​ലെ ഫ​യ​ലു​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന​നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് സം​ഭ​വം.

ഫ​യ​ലു​മാ​യി പോ​യ ജീ​വ​ന​ക്കാ​ര​ൻ മ​ട​ങ്ങി​യെ​ത്താ​ത്ത​തോ​ടെ ഇ​യാ​ളെ കാ​ണാ​നി​ല്ലെന്നു കാട്ടി കോടതി ജീവനക്കാർ മൂ​വാ​റ്റു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർന്നു പി​റ്റേ​ദി​വ​സം ത​ന്നെ ജീ​വ​ന​ക്കാ​ര​ൻ പോ​ലീ​സി​ൽ ഹാ​ജ​രാ​വു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി വി​ട്ട​യ​ച്ചു. ബ​സി​ൽ ഇ​രു​ന്ന് ഉ​റ​ങ്ങി​പ്പോ​യ​താ​ണ് ഫ​യ​ലു​ക​ൾ ന​ഷ്ട്ട​പെ​ടാ​നു​ള്ള കാ​ര​ണ​മെ​ന്നാ​ണ് ഇ​യാ​ൾ പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി. വി​ജി​ല​ൻ​സ് കോ​ട​തി​യി​ലെ ക്ലാ​സ് ഫോ​ർ ജീ​വ​ന​ക്കാ​ര​നാ​യ നേ​ര്യ​മം​ഗ​ലം സ്വ​ദേ​ശി​യാ​യ മു​രു​ഗ​നാ​ണ് ഫ​യ​ലു​മാ​യി പോ​യി​രു​ന്ന​ത്.

എ​ന്നാ​ൽ, സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന വാ​ദ​വും ഉ​യ​രു​ന്നു​ണ്ട്. അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള ഫ​യ​ലു​ക​ൾ ക്ലാ​സ് ഫോ​ർ ജീ​വ​ന​ക്കാ​ര​ന്‍റെ കൈ​യി​ൽ വേ​ണ്ട​ത്ര സു​ര​ക്ഷി​ത​മ​ല്ലാ​തെ ബ​സി​ൽ അ​യ​ച്ച​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​രോ​പ​ണം ശ​ക്ത​മാ​ണ്.



സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തണ​മെ​ന്നും ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്ത് ഏ​റെ ച​ർ​ച്ച​വി​ഷ​യ​മാ​യ മ​ര​ട് ഫ്ലാ​റ്റ് കേ​സി​ലെ ഫ​യ​ലു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​താ​ണ് സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ഉ​യ​ർ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.