ക്രൈ​സ്ത​വ സ്കൂ​ൾ ആ​ക്ര​മ​ണം പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ക്കു​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ്
ക്രൈ​സ്ത​വ സ്കൂ​ൾ ആ​ക്ര​മ​ണം പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ക്കു​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ്
Tuesday, December 7, 2021 12:05 PM IST
ന്യൂഡൽഹി: മ​ധ്യ​പ്ര​ദേ​ശി​ല്‍ ക്രൈ​സ്ത​വ സ്‌​കൂ​ളി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം പാ​ര്‍​ല​മെ​ന്‍റി​ല്‍ ഉ​ന്ന​യി​ക്കു​മെ​ന്ന് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി. സ്‌​കൂ​ളി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം ആ​സൂ​ത്രി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഗ​ഞ്ച് ബ​സോ​ഡ പ​ട്ട​ണ​ത്തി​ലെ സെ​ന്‍റ്. ജോ​സ​ഫ് സ്കൂ​ളി​ന് നേ​രെ അ​ഞ്ഞൂ​റി​ല​ധി​കം പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ചാ​ണ് സ്കൂ​ളി​നു നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു പ്രി​ൻ​സി​പ്പ​ൽ ബ്ര​ദ​ർ ആ​ന്‍റ​ണി പൈ​നു​ങ്ക​ൽ എംഎം​ബി പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ളെ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നു വി​ധേ​യ​രാ​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ന​വം​ബ​ർ 30ന് ​ഏ​താ​നും ഹി​ന്ദു സം​ഘ​ട​ന​ക​ൾ നി​വേ​ദ​നം ന​ല്കി​യി​രു​ന്നു. തു​ട​ർ​ന്ന് മാ​നേ​ജ്മെ​ന്‍റ് പോ​ലീ​സി​നെ വി​വ​ര​മ​റി​ച്ചു.

ജ​ന​ക്കൂ​ട്ടം സ്കൂ​ളി​ലെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തു​ന്പോ​ൾ വെ​റും ര​ണ്ടു പോ​ലീ​സു​കാ​രെ മാ​ത്ര​മാ​ണു സ്കൂ​ളി​ൽ വി​ന്യ​സി​ച്ച​തെ​ന്നും അ​വ​ർ​ക്ക് ഒ​ന്നും ചെ​യ്യാ​നാ​യി​ല്ലെ​ന്നും ബ്ര​ദ​ർ ആ​ന്‍റ​ണി പൈ​നു​ങ്ക​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.