ത​ല​ശേ​രി​യി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ച്ച കേ​സ്; നാ​ലു പേ​ർ അ​റ​സ്റ്റി​ൽ
ത​ല​ശേ​രി​യി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ  മു​ദ്രാ​വാ​ക്യം വി​ളി​ച്ച കേ​സ്; നാ​ലു പേ​ർ അ​റ​സ്റ്റി​ൽ
Tuesday, December 7, 2021 12:28 PM IST
ക​ണ്ണൂ​ർ: ത​ല​ശേ​രി​യി​ൽ ബി​ജെ​പി ന‌​ട​ത്തി​യ പൊ​തു​റാ​ലി​ക്കി​ടെ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ച്ച കേ​സി​ൽ നാ​ല് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. പാ​ല​യാ​ട് സ്വ​ദേ​ശി ഷി​ജി​ൽ, ക​ണ്ണ​വം സ്വ​ദേ​ശി​ക​ളാ​യ ആ​ർ. രം​ഗി​ത്, വി.​വി. ശ​ര​ത്, മാ​ലൂ​ർ സ്വ​ദേ​ശി ശ്രീ​രാ​ഗ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ദ്രാ​വാ​ക്യം വി​ളി​ച്ച പ​തി​ന​ഞ്ചു​പേ​രെ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം കെ.​ടി. ജ​യ​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ അ​നു​സ്മ​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ത​ല​ശേ​രി​യി​ൽ ബി​ജെ​പി​യും യു​വ​മോ​ർ​ച്ച​യും പൊ​തു​റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്. റാ​ലി​ക്കി​ടെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യാ​യി​രു​ന്നു.

സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സ്വ​മേ​ധ​യ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.