കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ മ​ർ​ദി​ച്ചു; മ​നോ​വി​ഷ​മ​ത്തി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ മ​രി​ച്ചു
കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ മ​ർ​ദി​ച്ചു; മ​നോ​വി​ഷ​മ​ത്തി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ മ​രി​ച്ചു
Tuesday, December 7, 2021 12:55 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ണ്ട​ക്ട​ർ മ​ർ​ദി​ച്ചതി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ ജീ​വ​നൊ‌​ടു​ക്കാ​ൻ ശ്ര​മി​ച്ച ക​ര​ൾ രോ​ഗി മ​രി​ച്ചു. കൊ​ല്ലം ഭ​ര​തി​പു​രം സ്വ​ദേ​ശി അ​നി​യാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ മ​രി​ച്ച​ത്.

ഗു​രു​ത​ര ക​ര​ൾ രോ​ഗി​യാ​യ അ​നി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ സീ​റ്റി​ൽ കി​ട​ന്ന് ഉ​റ​ങ്ങി​യ​തി​ന് ക​ണ്ട​ക്ട​ർ മ​ർ​ദി​ച്ചി​രു​ന്നു. മ​ദ്യ​പാ​നി​യെ​ന്ന് വി​ളി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം. ക​ഴി​ഞ്ഞ മാ​സം 20നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് ക​ടു​ത്ത മാ​ന​സി​ക​സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്ന അ​നി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ബ​ന്ധു​ക്ക​ളെ​ത്തി അ​നി​യെ ര​ക്ഷി​ച്ചു. പ​ക്ഷെ ഇ​തേ​തു​ട​ർ​ന്ന് ആ​രോ​ഗ്യ​നി​ല ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ അ​നി ആ​ശു​പ​ത്രി​യി​ൽ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.