ഇ​തെ​ന്തൊ​രു നാ​ട്... യു​പി​യി​ൽ 17 വി​ദ്യാ​ർ​ഥി​നി​ക​ളെ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി
ഇ​തെ​ന്തൊ​രു നാ​ട്... യു​പി​യി​ൽ 17 വി​ദ്യാ​ർ​ഥി​നി​ക​ളെ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി
Tuesday, December 7, 2021 2:47 PM IST
ല​ക്നോ: പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​തി​നാ​യി രാ​ത്രി സ്കൂ​ളി​ൽ ത​ങ്ങി​യ വി​ദ്യാ​ർ​ഥി​നി​ക​ളെ പ്ര​ധാ​നാ​ധ്യാ​പ​ക​നും സ​ഹാ​യി​യും പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മു​സാ​ഫ​ര്‍​പു​ര്‍ ജി​ല്ല​യി​ലു​ള്ള സ്വ​കാ​ര്യ സ്കൂ​ളി​ലെ 17 പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് ഗു​രു​ത​ര ആ​രോ​പ​ണ​മു​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യ്ക്കു വേ​ണ്ടി ത​യാ​റെ​ടു​ക്കാ​ൻ രാ​ത്രി സ്‌​കൂ​ളി​ല്‍ ത​ങ്ങി പ​ഠി​ക്കാം എ​ന്നു​പ​റ​ഞ്ഞാ​ണ് അ​ധ്യാ​പ​ക​ന്‍ വി​ദ്യാ​ർ​ഥി​നി​ക​ളെ പി​ടി​ച്ചു നി​ർ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഭ​ക്ഷ​ണ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി ത​ങ്ങ​ളെ ബോ​ധ​ര​ഹി​ത​രാ​ക്കി​യ​തി​നു​ശേ​ഷം പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ആ​രോ​പി​ക്കു​ന്ന​ത്.

അ​ന്ന് രാ​ത്രി സ്കൂ​ളി​ൽ ത​ങ്ങി​യ പി​റ്റേ​ന്നാ​ണ് വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത്. ക്ലാ​സി​ല്‍ ന​ട​ന്ന കാ​ര്യ​ങ്ങ​ള്‍ പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ കൊ​ന്നു​ക​ള​യു​മെ​ന്ന് അ​ധ്യാ​പ​ക​ന്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും അ​വ​ർ അ​ന്വേ​ഷി​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്ന് വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ മാ​താ​പി​താ​ക്ക​ള്‍ ആ​രോ​പി​ച്ചു. പി​ന്നീ​ട് സം​ഭ​വ​ത്തി​ല്‍ സ്ഥ​ലം എം​എ​ല്‍​എ ഇ​ട​പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ സ്‌​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​റെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​താ​യി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. 29 വി​ദ്യാ​ര്‍​ഥി​ക​ളു​ള്ള ക്ലാ​സി​ല്‍ നി​ന്നും പെ​ണ്‍​കു​ട്ടി​ക​ളെ മാ​ത്ര​മാ​ണ് ഈ ​അ​ധ്യാ​പ​ക​ന്‍ വി​ളി​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു​വെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.