മ​ധ്യ​പ്ര​ദേ​ശി​ൽ ക്രൈ​സ്ത​വ സ്കൂ​ൾ ആ​ക്ര​മി​ച്ച സം​ഭ​വം; നാ​ല് പേ​ർ ക​സ്റ്റ​ഡി​യി​ൽ
മ​ധ്യ​പ്ര​ദേ​ശി​ൽ ക്രൈ​സ്ത​വ സ്കൂ​ൾ ആ​ക്ര​മി​ച്ച സം​ഭ​വം; നാ​ല് പേ​ർ ക​സ്റ്റ​ഡി​യി​ൽ
Tuesday, December 7, 2021 3:57 PM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ല്‍ ക്രൈ​സ്ത​വ സ്‌​കൂ​ളി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ നാ​ല് പേ​രെ പോ​ലീ​സ് കസ്റ്റഡിയിലെടുത്തു. അ​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു​ള്ള​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ന​രോ​ത്തം മി​ശ്ര പ​റ​ഞ്ഞു.

ഗ​ഞ്ച് ബ​സോ​ഡ പ​ട്ട​ണ​ത്തി​ലെ സെ​ന്‍റ്. ജോ​സ​ഫ് സ്കൂ​ളി​ന് നേ​രെ അ​ഞ്ഞൂ​റി​ല​ധി​കം പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ചാ​ണ് സ്കൂ​ളി​നു നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു പ്രി​ൻ​സി​പ്പ​ൽ ബ്ര​ദ​ർ ആ​ന്‍റ​ണി പൈ​നു​ങ്ക​ൽ എം​എം​ബി പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ളെ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നു വി​ധേ​യ​രാ​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ന​വം​ബ​ർ 30ന് ​ഏ​താ​നും ഹി​ന്ദു സം​ഘ​ട​ന​ക​ൾ നി​വേ​ദ​നം ന​ല്കി​യി​രു​ന്നു. തു​ട​ർ​ന്ന് മാ​നേ​ജ്മെ​ന്‍റ് പോ​ലീ​സി​നെ വി​വ​ര​മ​റി​ച്ചു.

ജ​ന​ക്കൂ​ട്ടം സ്കൂ​ളി​ലെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തു​ന്പോ​ൾ വെ​റും ര​ണ്ടു പോ​ലീ​സു​കാ​രെ മാ​ത്ര​മാ​ണു സ്കൂ​ളി​ൽ വി​ന്യ​സി​ച്ച​തെ​ന്നും അ​വ​ർ​ക്ക് ഒ​ന്നും ചെ​യ്യാ​നാ​യി​ല്ലെ​ന്നും ബ്ര​ദ​ർ ആ​ന്‍റ​ണി പൈ​നു​ങ്ക​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.