കേ​ര​ള​ത്തി​ൽ‌ കോ​വി​ഡ് വ​രാ​ത്ത നി​ര​വ​ധി​പ്പേ​രു​ണ്ട്, ഇ​തു​കൊ​ണ്ടാ​ണ് രോ​ഗം കൂ​ടു​ന്ന​ത്: മു​ഖ്യ​മ​ന്ത്രി
കേ​ര​ള​ത്തി​ൽ‌ കോ​വി​ഡ് വ​രാ​ത്ത നി​ര​വ​ധി​പ്പേ​രു​ണ്ട്, ഇ​തു​കൊ​ണ്ടാ​ണ് രോ​ഗം കൂ​ടു​ന്ന​ത്: മു​ഖ്യ​മ​ന്ത്രി
Tuesday, December 7, 2021 5:47 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രേ ഉ​യ​രു​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ ഇ​പ്പോ​ഴും ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്ന​ത് നേ​ര​ത്തെ രോ​ഗം ബാ​ധി​ക്കാ​ത്ത ഒ​രു​പാ​ട് പേ​ർ ഇ​വി​ടെ​യു​ള്ള​ത് കൊ​ണ്ടാ​ണെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി.

സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ അ​ത്ര ക​ണ്ട് സ​ജ്ജ​മാ​യി​രു​ന്ന​ത് കൊ​ണ്ടാ​ണ് രോ​ഗ​വ്യാ​പ​നം പ​രി​ധി വി​ടാ​തി​രു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് എ​റ്റ​വും കു​റ​ഞ്ഞ മ​ര​ണ നി​ര​ക്ക് നി​ല​നി​ർ​ത്താ​നാ​യ​ത്. എ​ല്ലാ​യി​ട​ത്തും വ്യാ​പി​ച്ച​പ്പോ​ൾ ന​മ്മ​ൾ പ്ര​തി​രോ​ധം തീ​ർ​ത്തു. കു​റ്റ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക് ഇ​ത് മ​ന​സി​ലാ​കാ​ത്ത​തു കൊ​ണ്ട​ല്ലെ​ന്നും ല​ക്ഷ്യം വേ​റെ​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​ർ രോ​ഗി​ക​ളാ​യാ​ൽ ചെ​ല​വ് സ്വ​യം വ​ഹി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ഇ​നി​യും വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​ർ എ​ത്ര​യും പെ​ട്ട​ന്ന് വാ​ക്സി​ൻ എ​ടു​ക്ക​ണം. കോ​വി​ഡ് എ​റ്റ​വും മൂ​ർ​ച്ഛി​ച​പ്പോ​ഴും ന​മ്മു​ടെ ശേ​ഷി​ക്ക​പ്പു​റം രോ​ഗം പോ​യി​ട്ടി​ല്ല. പ​തി​ന​ഞ്ചാം തീ​യ​തി​ക്കു​ള്ളി​ൽ ര​ണ്ടാം ഡോ​സ് പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.