അ​ശാ​സ്ത്രീ​യം; മു​ന്നാ​ക്ക സ​ർ​വേ​യ്ക്കെ​തി​രെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് എ​ൻ​എ​സ്എ​സ്
അ​ശാ​സ്ത്രീ​യം; മു​ന്നാ​ക്ക സ​ർ​വേ​യ്ക്കെ​തി​രെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് എ​ൻ​എ​സ്എ​സ്
Tuesday, December 7, 2021 6:29 PM IST
കൊ​ച്ചി: മു​ന്നാ​ക്ക​ക്കാ​രി​ലെ പി​ന്നാ​ക്ക​ക്കാ​രെ ക​ണ്ടെ​ത്താ​നു​ള്ള സാ​മ്പി​ൾ സ​ർ​വേ​ക്കെ​തി​രെ എ​ൻ​എ​സ്എ​സ് ഹൈ​ക്കോ​ട​തി​യി​ൽ. സ​ർ​വേ​യ്ക്കാ​യി സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന മാ​ന​ദ​ണ്ഡം മാ​റ്റ​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ് ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

നി​ല​വി​ലെ സ​ർ​വേ അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നും സ​ർ​വേ ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. മു​ഴു​വ​ൻ മു​ന്നാ​ക്ക​ക്കാ​രു​ടെ​യും ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വി​വ​ര ശേ​ഖ​രം ന​ട​ത്തു​ന്നി​ല്ലെ​ന്നാ​ണ് ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്ന​ത്.

യോ​ഗ്യ​രാ​യ​വ​രെ കൊ​ണ്ട് ആ​ധി​കാ​രി​ക​മാ​യി സ​ർ​വേ ന​ട​ത്ത​ണ​മെ​ന്നും രാ​ജ്യ​ത്ത് സെ​ൻ​സ​സ് എ​ടു​ക്കു​ന്ന രീ​തി​യി​ൽ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് എ​ൻ​എ​സ്എ​സി​ന്‍റെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.