ക​ര്‍​ഷ​ക സ​മ​രം പി​ന്‍​വ​ലി​ക്കു​ന്ന​തി​ല്‍ അ​ന്തി​മ തീ​രു​മാ​നം ബു​ധ​നാ​ഴ്ച
ക​ര്‍​ഷ​ക സ​മ​രം പി​ന്‍​വ​ലി​ക്കു​ന്ന​തി​ല്‍ അ​ന്തി​മ തീ​രു​മാ​നം ബു​ധ​നാ​ഴ്ച
Tuesday, December 7, 2021 7:14 PM IST
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ കാ​ർ​ഷി​ക ന​യ​ത്തി​നെ​തി​രേ ന​ട​ക്കു​ന്ന ക​ര്‍​ഷ​ക സ​മ​രം പി​ന്‍​വ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ബു​ധ​നാ​ഴ്ച തീ​രു​മാ​ന​മെ​ന്ന് ക​ര്‍​ഷ​ക സം​ഘ​ട​ന നേ​താ​ക്ക​ള്‍. ബു​ധ​നാ​ഴ്ച കേ​ന്ദ്ര സ​ര്‍​ക്കാ​റു​മാ​യി ക​ര്‍​ഷ​ക​ര്‍ ച​ര്‍​ച്ച ന​ട​ത്തും. തു​ട​ര്‍​ന്ന് യോ​ഗം ചേ​ര്‍​ന്നാ​കും തീ​രു​മാ​ന​മെ​ന്ന് സം​യു​ക്ത ക​ര്‍​ഷ​ക സം​ഘ​ട​ന യോ​ഗ​ത്തി​ന് ശേ​ഷം കി​സാ​ന്‍ സ​ഭ നേ​താ​വ് പി. ​കൃ​ഷ്ണ​പ്ര​സാ​ദ് പ​റ​ഞ്ഞു.

ഇ​ന്ന് സിം​ഘു​വി​ല്‍ ചേ​ര്‍​ന്ന സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച യോ​ഗ​ത്തി​ല്‍ സ​മ​രം പി​ന്‍​വ​ലി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തി​ല്ല. ക​ര്‍​ഷ​ക സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി അ​ഞ്ചി​ന നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് കേ​ന്ദ്രം മു​ന്നോ​ട്ട് വെ​ച്ച​ത്. ഇ​തി​ല്‍ പ​ല​കാ​ര്യ​ങ്ങ​ളി​ലും വ്യ​ക്ത​ത​യി​ല്ലെ​ന്ന് ഇ​ന്ന് ചേ​ര്‍​ന്ന യോ​ഗം വി​ല​യി​രു​ത്തി.

മി​നി​മം താ​ങ്ങു​വി​ല ഉ​റ​പ്പാ​ക്കു​ന്ന കാ​ര്യം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പു ന​ല്‍​കി​യി​ട്ടി​ല്ല. ല​ഖിം​പൂ​ര്‍ വി​ഷ​യ​ത്തി​ന്മേ​ല്‍ കേ​ന്ദ്ര​മ​ന്ത്രി അ​ജ​യ് മി​ശ്ര​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലും കേ​ന്ദ്രം പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ക​ര്‍​ഷ​ക​ര്‍​ക്ക് എ​തി​രാ​യ കേ​സ് പി​ന്‍​വ​ലി​ക്കു​മെ​ന്നും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​മെ​ന്നു​മു​ള്ള കേ​ന്ദ്ര​ത്തി​ന്റെ പ്ര​ഖ്യാ​പ​നം സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്നും നേ​താ​ക്ക​ള്‍ പ്ര​തി​ക​രി​ച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.