മു​ല്ല​പ്പെ​രി​യാ​ർ: മു​ഖ്യ​മ​ന്ത്രി ആ​രെ​യാ​ണ് ഭ​യ​ക്കു​ന്ന​തെ​ന്ന് സ​തീ​ശ​ൻ
മു​ല്ല​പ്പെ​രി​യാ​ർ: മു​ഖ്യ​മ​ന്ത്രി ആ​രെ​യാ​ണ് ഭ​യ​ക്കു​ന്ന​തെ​ന്ന് സ​തീ​ശ​ൻ
Tuesday, December 7, 2021 8:05 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രും മു​ഖ്യ​മ​ന്ത്രി​യും നി​ഷ്ക്രി​യ​മാ​ണെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. മേ​ൽ​നോ​ട്ട സ​മി​തി യോ​ഗം ചേ​ര​ണ​മെ​ന്നു പോ​ലും ആ​വ​ശ്യ​പ്പെ​ടാ​ത്ത കേ​ര​ള സ​ർ​ക്കാ​ർ കൈ​യ്യും​കെ​ട്ടി നോ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി ആ​രു​മാ​യും ച​ർ​ച്ച ന​ട​ത്തു​ന്നി​ല്ല. മി​ണ്ടാ​തി​രു​ന്നു യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടു​ന്പോ​ഴും പി​ണ​റാ​യി സ​ർ​ക്കാ​ർ അ​രെ​യോ ഭ​യ​പ്പെ​ടു​ന്ന​തു പോ​ലെ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.

പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി ന​ൽ​കാ​തെ ഒ​ളി​ച്ചോ​ടു​ന്ന മു​ഖ്യ​മ​ന്ത്രി, ജ​ന​ങ്ങ​ളെ നേ​രി​ട്ടു ബാ​ധി​ക്കു​ന്ന മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ലെ​ങ്കി​ലും തീ​രു​മാ​ന​മെ​ടു​ക്ക​ണം. ത​മി​ഴ്നാ​ട് വെ​ള്ളം തു​റ​ന്നു​വി​ടു​ന്ന​ത് വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്ന ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ പ്ര​സ്താ​വ​ന പ​രി​ഹാ​സ്യ​മാ​ണ്.

വെ​ള്ളം തു​റ​ന്നു വി​ടു​ന്ന​തു മു​ൻ​കൂ​ട്ടി അ​റി​യി​ക്കു​മെ​ന്നും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഷ​ട്ട​ർ തു​റ​ക്കി​ല്ലെ​ന്നും കേ​ര​ള- ത​മി​ഴ്നാ​ട് പ്ര​തി​നി​ധി​ക​ൾ അം​ഗ​മാ​യു​ള്ള ഡാം ​മേ​ൽ​നോ​ട്ട സ​മി​തി​യി​ൽ ധാ​ര​ണ​യു​ണ്ട്. എ​ന്നാ​ൽ തു​ട​ർ​ച്ച​യാ​യി രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ത​മി​ഴ്നാ​ട് വെ​ള്ളം തു​റ​ന്നു​വി​ടു​ക​യാ​ണ്. അ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കാ​നോ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ക്കാ​നോ പി​ണ​റാ​യി ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.