മു​ല്ല​പ്പെ​രി​യാ​ർ: കേ​ര​ളം സു​പ്രീം കോ​ട​തി​യി​ലേ​ക്ക്, ബു​ധ​നാ​ഴ്ച അ​പേ​ക്ഷ ന​ൽ‌​കും
മു​ല്ല​പ്പെ​രി​യാ​ർ: കേ​ര​ളം സു​പ്രീം കോ​ട​തി​യി​ലേ​ക്ക്, ബു​ധ​നാ​ഴ്ച അ​പേ​ക്ഷ ന​ൽ‌​കും
Tuesday, December 7, 2021 9:04 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ​നി​ന്നും രാ​ത്രി കാ​ല​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ വെ​ള്ളം തു​റ​ന്നു വി​ടു​ന്ന​തി​നെ​തി​രെ കേ​ര​ളം സു​പ്രീം കോ​ട​തി​യി​ലേ​ക്ക്. സു​പ്രീം കോ​ട​തി​യു​ടെ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച പു​തി​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.

മു​ല്ല​പ്പെ​രി​യാ​റി​ൽ നി​ന്നും ത​മി​ഴ്നാ​ട് തു​ട​ർ​ച്ച​യാ​യി രാ​ത്രി​യി​ൽ വെ​ള്ളം തു​റ​ന്നു​വി​ടാ​ൻ ആ​രം​ഭി​ച്ച​തോ​ടെ പെ​രി​യാ​ർ തീ​ര​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്. മു​ന്ന​റി​യി​പ്പ് പോ​ലും ന​ൽ​കാ​തെ​യാ​ണ് പ​ല​പ്പോ​ഴും ഡാം ​തു​റ​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലും പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.