പ്രതിപക്ഷ എംപിമാർ ഇന്ന് രാജ്യസഭ ബഹിഷ്കരിക്കും
പ്രതിപക്ഷ എംപിമാർ ഇന്ന് രാജ്യസഭ ബഹിഷ്കരിക്കും
Wednesday, December 8, 2021 7:18 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ൽ നി​ന്നു 12 പ്ര​തി​പ​ക്ഷ എം​പി​മാ​രെ സ​സ്പെ​ൻ​ഡു ചെ​യ്ത ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ഒ​ന്ന​ട​ങ്കം ഇ​ന്നു രാ​ജ്യ​സ​ഭ ബ​ഹി​ഷ്ക​രി​ച്ച് എം​പി​മാ​രു​ടെ സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ൽ പ​ങ്കു​ചേ​രും. പാ​ർ​ല​മെ​ന്‍റി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്കു മു​ന്നി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ എം​പി​മാ​ർ ദി​വ​സ​വും ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ​ത്തി​ൽ രാ​ജ്യ​സ​ഭ​യി​ലെ മു​ഴു​വ​ൻ പ്ര​തി​പ​ക്ഷ എം​പി​മാ​രും ഇ​ന്ന് അ​ണി​ചേ​രും.

ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ത്തി​ലെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പേ​രി​ൽ ഒ​രു സ​മ്മേ​ള​ന കാ​ലം മു​ഴു​വ​ൻ 12 പ്ര​തി​പ​ക്ഷ എം​പി​മാ​രെ കൂ​ട്ട​ത്തോ​ടെ പു​റ​ത്തു നി​ർ​ത്തി​യ സം​ഭ​വം കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​താ​ണെ​ന്ന് നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. പാ​ർ​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ക​ഴി​ഞ്ഞ മാ​സം 29ന് ​തു​ട​ങ്ങി​യ​തു മു​ത​ൽ എം​പി​മാ​ർ സ​ത്യ​ഗ്ര​ഹം തു​ട​ർ​ന്നി​ട്ടും പ്ര​ശ്ന​പ​രി​ഹാ​രം നീ​ളു​ന്ന​തി​നാ​ലാ​ണ് മു​ഴു​വ​ൻ പ്ര​തി​പ​ക്ഷ എം​പി​മാ​രും സ​മ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ എം​പി​മാ​ർ ക​ക്ഷി​ഭേ​ദ​മ​ന്യേ സ​മ​ര​ത്തി​ൽ പ​ങ്കു​ചേ​രാ​നാ​ണു തീ​രു​മാ​നം.

സോ​ണി​യാ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, എ.​കെ. ആ​ന്‍റ​ണി അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ​ല്ലാം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ​ത്യ​ഗ്ര​ഹ​മി​രി​ക്കു​ന്ന എം​പി​മാ​ർ​ക്കു പി​ന്തു​ണ​യു​മാ​യെ​ത്തി​യി​രു​ന്നു. എ​ൻ​സി​പി നേ​താ​ക്ക​ളാ​യ ശ​ര​ത് പ​വാ​ർ, പ്ര​ഫു​ൽ പ​ട്ടേ​ൽ, ശി​വ​സേ​നാ എം​പി സ​ഞ്ജ​യ് റാ​വ​ത്ത്, എ​സ്പി നേ​താ​വ് ജ​യ ബ​ച്ച​ൻ തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ളും ഇ​ന്ന​ലെ സ​ത്യ​ഗ്ര​ഹ വേ​ദി​യി​ലെ​ത്തി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

ക്ഷ​മ പ​റ​ഞ്ഞാ​ൽ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കാ​മെ​ന്നാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വാ​ഗ്ദാ​നം. ക്ഷ​മ പ​റ​ഞ്ഞ് കാ​ര്യം നേ​ടാ​ൻ ത​ങ്ങ​ൾ സ​വ​ർ​ക്ക​ർ അ​ല്ലെ​ന്നാ​ണ് എം​പി​മാ​രു​ടെ പ്ര​തി​ക​ര​ണം. ഇ​തേ തു​ട​ർ​ന്ന് സ​സ്പെ​ൻ​ഷ​നും സ​ത്യ​ഗ്ര​ഹ​വും ര​ണ്ടാ​മ​ത്തെ ആ​ഴ്ച​യി​ലേ​ക്കു ക​ട​ന്ന​പ്പോ​ഴും പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​രം നീ​ളു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.