ആ​ഷ​സ്: ഇം​ഗ്ല​ണ്ടി​ന് വ​ൻ ത​ക​ർ​ച്ച
ആ​ഷ​സ്: ഇം​ഗ്ല​ണ്ടി​ന് വ​ൻ ത​ക​ർ​ച്ച
Wednesday, December 8, 2021 7:59 AM IST
ബ്രി​സ്ബെ​യ്ൻ: ആ​ഷ​സ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇം​ഗ്ല​ണ്ടി​ന് വ​ൻ ത​ക​ർ​ച്ച. ആ​ദ്യ സെ​ഷ​നി​ൽ 59 റ​ൺ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ഇം​ഗ്ലീ​ഷു​കാ​ർ​ക്ക് നാ​ല് വി​ക്ക​റ്റ് ന​ഷ്ട​മാ​യി.

ഓ​പ്പ​ണ​ർ റോ​റി ബേ​ർ​ൺ​സും ക്യാ​പ്റ്റ​ൻ ജോ ​റൂ​ട്ടും റ​ണ്ണൊ​ന്നും എ​ടു​ക്കാ​തെ പു​റ​ത്താ​യ​പ്പോ​ൾ ഡേ​വി​ഡ് മ​ല​ൻ (6) ബെ​ൻ സ്റ്റോ​ക്സ് (5) എ​ന്നി​വ​ർ​ക്ക് ര​ണ്ട​ക്കം കാ​ണാ​നാ​യി​ല്ല. ഹ​സീ​ബ് ഹ​മീ​ദും (25) ഒ​ലി പോ​പു​മാ​ണ് (17) ക്രീ​സി​ൽ. ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി ഹെ​യ്‌​സ​ൽ വു​ഡും ഓ​രോ വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി സ്റ്റാ​ർ​കും ക​മ്മി​ൻ​സും ഇം​ഗ്ല​ണ്ടി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി.

ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നൊ​പ്പം ഇം​ഗ്ലീ​ഷ് പേ​സ​ർ ജ​യിം​സ് ആ​ൻ​ഡേ​ഴ്സ​ണ്‍ ഇ​ല്ല. ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഓ​ൾ റൗ​ണ്ട​ർ ബെ​ൻ സ്റ്റോ​ക്സ് തി​രി​ച്ചെ​ത്തി. ഐ​സി​സി ടെ​സ്റ്റ് ബൗ​ളിം​ഗ് ഒ​ന്നാം ന​മ്പ​ർ ക​മ്മി​ൻ​സും ബാ​റ്റിം​ഗ് ഒ​ന്നാം ന​മ്പ​ർ റൂ​ട്ടു​മാ​ണ് ഇ​രു ടീ​മു​ക​ളെ​യും ന​യി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.