12 എം​പി​മാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മെ​ന്ന് സോ​ണി​യ ഗാ​ന്ധി
12 എം​പി​മാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മെ​ന്ന് സോ​ണി​യ ഗാ​ന്ധി
Wednesday, December 8, 2021 11:08 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ലെ 12 എം​പി​മാ​രു​ടെ സ​സ്പെ​ൻ​ഷ​നി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. ഭ​ര​ണ​ഘ​ട​ന​യു​ടെ ച​ട്ട​ങ്ങ​ളെ ലം​ഘി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നും സോ​ണി​യ പ​റ​ഞ്ഞു.

ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ അ​നു​ഭാ​വ​പൂ​ർ​ണ​മ​ല്ലെ​ന്നും സോ​ണി​യ വി​മ​ർ​ശി​ച്ചു. അ​തി​ർ​ത്തി​യി​ലെ സ്ഥി​തി​ഗ​തി​ക​ളും അ​യ​ൽ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​വും പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യാ​ൻ കോ​ൺ​ഗ്ര​സ് ശ്ര​മി​ക്കും.

നാ​ഗാ​ലാ​ൻ​ഡി​ൽ ഗ്രാ​മീ​ണ​രെ സൈ​ന്യം വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ഖേ​ദ​പ്ര​ക​ട​നം പ​ര്യാ​പ്ത​മ​ല്ല. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ വി​ശ്വ​സ​നീ​യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സോ​ണി​യ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.