ഇ​ട​മ​ല​ക്കു​ടി​യി​ൽ എ​ൽ​ഡി​എ​ഫ് സീ​റ്റ് പി​ടി​ച്ചെ​ടു​ത്ത് ബി​ജെ​പി; ജ​യം ഒ​റ്റ​വോ​ട്ടി​ന്
ഇ​ട​മ​ല​ക്കു​ടി​യി​ൽ എ​ൽ​ഡി​എ​ഫ് സീ​റ്റ് പി​ടി​ച്ചെ​ടു​ത്ത് ബി​ജെ​പി; ജ​യം ഒ​റ്റ​വോ​ട്ടി​ന്
Wednesday, December 8, 2021 1:14 PM IST
ഇടുക്കി: സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റ വാർഡിൽ മാത്രം വിജയം. ഗോത്രവർഗ പഞ്ചായത്തായ ഇ​ട​മ​ല​ക്കു​ടി​യി​ലാണ് ബിജെപിയുടെ വിജയം. എ​ൽ​ഡി​എ​ഫി​ന്‍റെ സീ​റ്റ് ഒറ്റ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബി​ജെ​പി പി​ടി​ച്ചെ​ടു​ത്തത്.

ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ചിന്താമണിക്ക് 39 വോട്ടുകള്‍ കിട്ടിയപ്പോള്‍ സിപിഎമ്മിലെ ശ്രീദേവി രാജമുത്തുവിന് 38 വോട്ടുകളാണ് ലഭിച്ചത്‌. മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന്‍റെ ചന്ദ്രയ്ക്ക് 15 വോട്ടുകളാണ് ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.