മു​ട്ടു​മ​ട​ക്കി മോ​ദി സ​ർ​ക്കാ​ർ; ക​ർ​ഷ​ക​ർ​ക്കെ​തി​രാ​യ കേ​സു​ക​ൾ ഉ​ട​ൻ പി​ൻ​വ​ലി​ക്കും
മു​ട്ടു​മ​ട​ക്കി മോ​ദി സ​ർ​ക്കാ​ർ; ക​ർ​ഷ​ക​ർ​ക്കെ​തി​രാ​യ കേ​സു​ക​ൾ ഉ​ട​ൻ പി​ൻ​വ​ലി​ക്കും
Wednesday, December 8, 2021 1:22 PM IST
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ത്തി​നെ​തി​രെ ഒരു വർഷമായി തു​ട​രു​ന്ന ക​ർ​ഷ​ക സ​മ​രം പി​ൻ​വ​ലി​ച്ചേ​ക്കും. ക​ർ​ഷ​ക​ർ​ക്കെ​തി​രാ​യ കേ​സു​ക​ൾ ഉ​ട​ൻ പി​ൻ​വ​ലി​ക്കാ​മെ​ന്ന് കേ​ന്ദ്രം ഉ​റ​പ്പ് ന​ൽ​കി. സ​മ​രം പി​ൻ​വ​ലി​ച്ചാ​ൽ കേ​സു​ക​ൾ ഒ​ഴി​വാ​ക്കാ​മെ​ന്ന മു​ൻ നി​ല​പാ​ടാ​ണ് കേ​ന്ദ്രം തി​രു​ത്തി​യ​ത്.

അ​തേ​സ​മ​യം, സ​ർ​ക്കാ​ർ നി​ർ​ദേ​ശം ച​ർ​ച്ച ചെ​യ്യാ​ൻ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ യോ​ഗം ഡ​ൽ​ഹി​യി​ൽ തു​ട​രു​ക​യാ​ണ്. ക​ർ​ഷ​ക സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​ടെ പ്ര​വ​ർ​ത്ത​ക​രി​ൽ വ​ലി​യൊ​രു​ഭാ​ഗം സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണു​ള്ള​ത്.

ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്നാ​യ മി​നി​മം താ​ങ്ങു​വി​ല​യ്ക്ക് നി​യ​മ പ​രി​ര​ക്ഷ ന​ൽ​കും. ഇ​ക്കാ​ര്യ​ത്തി​ൽ രേ​ഖാ​മൂ​ലം ഉ​റ​പ്പു ന​ൽ​കാ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ക​ർ​ഷ​ക​രെ പ്ര​തി​ക​ളാ​ക്കു​ന്ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ലെ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ നീ​ക്കം ചെ​യ്യു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ കേ​ന്ദ്രം പ​രി​ഗ​ണി​ക്കും.

അ​തേ​സ​മ​യം, ല​ഖിം​പു​ർ ഖേ​രി ക​ർ​ഷ​ക കൂ​ട്ട​ക്കൊ​ല​യി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന പ്ര​തി ആ​ശി​ഷ് മി​ശ്ര​യു​ടെ പി​താ​വും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യു​മാ​യ അ​ജ​യ് മി​ശ്ര​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇതുവരെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.