ഡൽഹിയിൽ അ​ടി​യ​ന്ത​ര മ​ന്ത്രി​സ​ഭാ യോ​ഗം ചേരുന്നു; പ്ര​തി​രോ​ധ​മ​ന്ത്രി അപകടസ്ഥലത്തേക്ക്
ഡൽഹിയിൽ അ​ടി​യ​ന്ത​ര മ​ന്ത്രി​സ​ഭാ യോ​ഗം ചേരുന്നു; പ്ര​തി​രോ​ധ​മ​ന്ത്രി അപകടസ്ഥലത്തേക്ക്
Wednesday, December 8, 2021 4:02 PM IST
ന്യൂ​ഡ​ൽ​ഹി: സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ൻ റാ​വ​ത്തും കു​ടും​ബ​വും സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു വീ​ണ സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​നോ​ട് വി​വ​ര​ങ്ങ​ൾ തേ​ടി. ഡൽഹിൽ അ​ടി​യ​ന്ത​ര മ​ന്ത്രി​സ​ഭാ യോ​ഗം നടക്കുകയാണ്.

പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് അപകടം നടന്ന ഊ​ട്ടി​യി​ലേ​ക്ക് പുറപ്പെടുമെന്നാണ് വിവരം. അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിൽ ബിപിൻ റാവത്തും ഭാര്യയും ഉന്നത സൈനിക ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്.

സുലൂരിൽ ഒരു സെമിനാറിൽ പങ്കെടുക്കാനായാണ് ബിപിൻ റാവത്ത് പുറപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.