ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി കൂ​നു​രി​ലേ​ക്ക്; ഉ​ന്ന​ത മെ​ഡി​ക്ക​ൽ സം​ഘ​വും
ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി കൂ​നു​രി​ലേ​ക്ക്; ഉ​ന്ന​ത മെ​ഡി​ക്ക​ൽ സം​ഘ​വും
Wednesday, December 8, 2021 3:35 PM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം ന​ട​ന്ന ഊ​ട്ടി കൂ​നൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ടു. കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​വും ഇ​തി​നോ​ട​കം ഊ​ട്ടി​യി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.

അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട അ​ഞ്ച് പേ​രു​ടെ മൃ​ത​ദേ​ഹം ഊ​ട്ടി​യി​ലെ വെ​ല്ലിം​ഗ്ട​ൺ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. അ​പ​ക​ട​സ്ഥ​ല​ത്തേ​ക്ക് സു​ലൂ​ർ വ്യോ​മ​കേ​ന്ദ്ര​ത്തി​ൽ നി​ന്നും കൂ​ടു​ത​ൽ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ എ​ത്തി​യി​ട്ടു​ണ്ട്.

സു​ലൂ​ർ വ്യോ​മ​സേ​ന കേ​ന്ദ്ര​ത്തി​ൽ നി​ന്നും വെ​ല്ലിം​ഗ്ട​ൺ ഡി​ഫ​ൻ​സ് കോ​ള​ജി​ലേ​ക്ക് ആ​യി​രു​ന്നു സം​യു​ക്ത സൈ​നി​ക മേ​ധാ​വി​യു​ടെ യാ​ത്ര. ഡി​ഫ​ൻ​സ് കോ​ള​ജി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.45-ന് ​അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ഭാ​ഷ​ണ​മു​ണ്ടാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി​യ ബി​പി​ൻ റാ​വ​ത്ത​ട​ക്ക​മു​ള്ള മൂ​ന്ന് പേ​രെ ഒ​ഴി​ച്ചാ​ൽ ഹെ​ലി​കോ​പ്ട​റി​ലു​ണ്ടാ​യി​രു​ന്ന 11 പേ​രും കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

അ​തേ​സ​മ​യം, അ​പ​ക​ട​വി​വ​രം പു​റ​ത്തു വ​ന്ന​തി​ന് പി​ന്നാ​ലെ ഡ​ൽ​ഹി​യി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ തി​ര​ക്കി​ട്ട കൂ​ടി​യാ​ലോ​ച​ന​ക​ൾ ആ​രം​ഭി​ച്ചു. പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ അ​പ​ക​ട​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ധ​രി​പ്പി​ച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.