സം​യു​ക്ത സേ​നാ മേ​ധാ​വി സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം; മ​ര​ണം 13 ആ​യി
സം​യു​ക്ത സേ​നാ മേ​ധാ​വി സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം; മ​ര​ണം 13 ആ​യി
Wednesday, December 8, 2021 5:14 PM IST
കോ​യ​മ്പ​ത്തൂ​ർ: സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ൻ റാ​വ​ത്തും കു​ടും​ബ​വും സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു വീ​ണ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 13 ആ​യി ഉ​യ​ർ​ന്നു. പ​രി​ക്കേ​റ്റ ഒ​രു പു​രു​ഷ​ന്‍റെ നി​ല അ​തീ​വ​ഗു​രു​ത​ര​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണ്. ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തി​ന്‍റെ അ​വ​സ്ഥ എ​ന്താ​ണെ​ന്ന് അ​റി​വാ​യി​ട്ടി​ല്ലെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു.

അ​തേ​സ​മ​യം ബി​പി​ൻ റാ​വ​ത്തി​നെ​യാ​ണ് ഗു​രു​ത​ര പ​രി​ക്കു​ക്ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത് സൈ​നി​ക വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ചി​ല ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ബി​പി​ൻ റാ​വ​ത്തും ഭാ​ര്യ​യും ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ 14 പേ​രാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. കോ​യ​മ്പ​ത്തൂ​രി​ലെ സു​ലൂ​ർ വ്യോ​മ​സേ​ന താ​വ​ള​ത്തി​ൽ​നി​ന്ന് ഊ​ട്ടി​യി​ലെ വെ​ല്ലിം​ഗ്ട​ൺ ക​ന്‍റോ​ൺ​മെ​ന്‍റി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് വ്യോ​മ​സേ​ന​യു​ടെ എം​ഐ 17 ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന​ത്. ലാ​ൻ​ഡിം​ഗി​ന് പ​ത്തു കി​ലോ​മീ​റ്റ​ർ അ​ക​ലെ​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ബി​പി​ൻ റാ​വ​ത്തി​ന് പു​റ​മേ, ഭാ​ര്യ മ​ധു​ലി​ക റാ​വ​ത്ത്, ബ്രി​ഗേ​ഡി​യ​ർ എ​ൽ.​എ​സ്. ലി​ഡ​ർ, ലെ​ഫ്. കേ​ണ​ൽ ഹ​ർ​ജീ​ന്ദ​ർ സിം​ഗ്, എ​ൻ.​കെ. ഗു​ർ​സേ​വ​ക് സിം​ഗ്, എ​ൻ.​കെ. ജി​തേ​ന്ദ്ര​കു​മാ​ർ, ലാ​ൻ​സ് നാ​യി​ക് വി​വേ​ക് കു​മാ​ർ, ലാ​ൻ​സ് നാ​യി​ക് ബി ​സാ​യ് തേ​ജ, ഹ​വീ​ൽ​ദാ​ർ സ​ത്പാ​ൽ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് വ്യോ​മ​സേ​ന അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.