ക​ട​ലി​ൽ ബോ​ട്ട് ക​ത്തി ന​ശി​ച്ചു; ഒ​ൻ​പ​ത് തൊ​ഴി​ലാ​ളി​ക​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു
ക​ട​ലി​ൽ ബോ​ട്ട് ക​ത്തി ന​ശി​ച്ചു; ഒ​ൻ​പ​ത് തൊ​ഴി​ലാ​ളി​ക​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു
Wednesday, December 8, 2021 5:20 PM IST
ച​വ​റ: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ബോ​ട്ട് ക​ത്തി ന​ശി​ച്ചു. നീ​ണ്ട​ക​ര​യി​ൽ നി​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ വേ​ളാ​ങ്ക​ണ്ണി മാ​താ എ​ന്ന ബോ​ട്ടാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ 5.30 ഓ​ടെ അ​ഴീ​ക്ക​ൽ ഭാ​ഗ​ത്തു ഗ്യാ​സ് സി​ല​ണ്ട​ർ ചോ​ർ​ന്ന് അ​ഗ്നി​ക്കി​ര​യാ​യ​ത്.

തെ​ക്കും​ഭാ​ഗം ദ​ള​വാ​പു​രം പു​ത്ത​ൻ​തു​രു​ത്തു അ​നു​ഭ​വ​ന​ത്തി​ൽ അ​ഗ​സ്റ്റി​ൻ അ​ല​ക്സാ​ണ്ട​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന അ​രു​ൺ​ദാ​സ്, അ​ല​ക്സാ​ണ്ട​ർ, അ​ഗ​സ്റ്റി​ൻ, സു​നി​ൽ, സ​ജു, ഷി​ബു, ലാ​ലു, രാ​ജു, റ​യ്മ​ണ്ട് എ​ന്നീ തൊ​ഴി​ലാ​ളി​ക​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.

സ​മീ​പ​ത്തു ഉ​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു ബോ​ട്ടാ​ണ് തൊ​ഴി​ലാ​ളി​ക​ളെ സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​മ​റി​ഞ്ഞു മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്, കോ​സ്റ്റ​ൽ പോ​ലീ​സ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി മ​റ്റ് ബോ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ തീ​യ​ണ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.