സ​ച്ചി​ന് അ​ർ​ധ സെ​ഞ്ചു​റി; കേ​ര​ള​ത്തി​ന് ജ​യം
സ​ച്ചി​ന് അ​ർ​ധ സെ​ഞ്ചു​റി; കേ​ര​ള​ത്തി​ന് ജ​യം
Wednesday, December 8, 2021 5:55 PM IST
രാ​ജ്കോ​ട്ട്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ കേ​ര​ളം ആ​റ് വി​ക്ക​റ്റി​ന് ച​ണ്ഡി​ഗ​ഡി​നെ തോ​ൽ​പ്പി​ച്ചു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ച​ണ്ഡി​ഗ​ഡ് 50 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റി​ന് 184 റ​ണ്‍​സ് നേ​ടി. 34 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ കേ​ര​ളം ല​ക്ഷ്യം മ​റി​ക​ട​ന്നു.

59 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന സ​ച്ചി​ൻ ബേ​ബി​യാ​ണ് കേ​ര​ള​ത്തി​ന് അ​നാ​യാ​സ ജ​യ​മൊ​രു​ക്കി​യ​ത്. ഓ​പ്പ​ണ​ർ രോ​ഹ​ൻ എ​സ് കു​ന്നു​മ്മ​ൽ (46), വി​ഷ്ണു വി​നോ​ദ് (32), സ​ഞ്ജു സാം​സ​ണ്‍ (24) എ​ന്നി​വ​രും തി​ള​ങ്ങി.

നേ​ര​ത്തെ അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ നാ​യ​ക​ൻ മ​ന​ൻ വോ​റ (56) മാ​ത്ര​മാ​ണ് ച​ണ്ഡി​ഗ​ഡ് നി​ര​യി​ൽ തി​ള​ങ്ങി​യ​ത്. കേ​ര​ള​ത്തി​നാ​യി സി​ജോ​മാ​ൻ ജോ​സ​ഫ് മൂ​ന്നും ബേ​സി​ൽ ത​മ്പി ര​ണ്ടും വി​ക്ക​റ്റു​ക​ൾ നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.