പോ​രാ​ട്ട​ങ്ങ​ളു​ടെ വീ​ര​ൻ, വി​ട​വാ​ങ്ങി​യ​ത് ആദ്യ സം​യു​ക്ത സൈ​നി​ക മേ​ധാ​വി
പോ​രാ​ട്ട​ങ്ങ​ളു​ടെ വീ​ര​ൻ, വി​ട​വാ​ങ്ങി​യ​ത് ആദ്യ സം​യു​ക്ത സൈ​നി​ക മേ​ധാ​വി
Wednesday, December 8, 2021 7:57 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന് ധീ​ര​നാ​യ ഒ​രു സൈ​നി​ക​നെ​യാ​ണ് ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തി​ന്‍റെ വി​യോ​ഗ​ത്തോ​ടെ​യ ന​ഷ്ട​മാ​കു​ന്ന​ത്. കാ​ര്‍​ക്ക​ശ്യ​വും ധീ​ര​ത​യും ഉ​റ​ച്ച നി​ല​പാ​ടു​ക​ളു​മു​ള്ള ബി​പി​ൻ റാ​വ​ത്ത് വ​ലി​യ വെ​ല്ലു​വി​ളി​ക​ളെ​യാ​ണ് സൈ​ന്യ​ത്തി​ന്‍റെ മു​ൻ നി​ര​യി​ൽ​നി​ന്ന് ഏ​റ്റെ​ടു​ത്തി​രി​ന്ന​ത്.

ഉ​റി​യി​ലെ സൈ​നി​ക ക്യാ​ന്പി​നു നേ​രെ ഉ​ണ്ടാ​യ ഭീ​ക​ര​രാ​ക്ര​മ​ണ​ത്തി​ന് തി​രി​ച്ച​ടി​യാ​യി മി​ന്ന​ലാ​ക്ര​മ​ണം ന​ട​ത്തി​യ​ത് ബി​പി​ൻ റാ​വ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു. പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി ഭീ​ക​ര​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ത് പാ​ക്കി​സ്ഥാ​നു​ള്ള സ​ന്ദേ​ശ​മെ​ന്നാ​ണ് അ​ന്ന് ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ബി​പി​ന്‍ റാ​വ​ത്ത് പ്ര​തി​ക​രി​ച്ച​ത്.

ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ സം​യു​ക്ത സൈ​നി​ക മേ​ധാ​വി​യാ​യി​രു​ന്നു ബി​പി​ൻ റാ​വ​ത്ത്. 2019 ഡി​സം​ബ​ർ 31നാ​ണ് അ​ദ്ദേ​ഹ​ത്തെ സം​യു​ക്ത സൈ​നി​ക മേ​ധാ​വി​യാ​യി നി​യ​മി​ച്ച​ത്. ക​ര, നാ​വി​ക, വ്യോ​മ സേ​നാ മേ​ധാ​വി​ക​ൾ​ക്കു തു​ല്യ​മാ​യി നാ​ലു സ്റ്റാ​ർ ഉ​ള്ള ജ​ന​റ​ൽ പ​ദ​വി​യാ​ണ് ചീ​ഫ് ഓ​ഫ് ഡി​ഫ​ൻ​സ് സ്റ്റാ​ഫി​ന്‍റേ​ത്.

ഷിം​ല സെ​ന്‍റ് എ​ഡ്വേ​ർ​ഡ് സ്കൂ​ളി​ൽ നി​ന്നു വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ ബി​പി​ൻ റാ​വ​ത്ത് നാ​ഷ​ണ​ൽ ഡി​ഫ​ൻ​സ് അ​ക്കാ​ഡ​മി​യി​ലും ഡെ​റാ​ഡൂ​ണി​ലെ ഇ​ന്ത്യ​ൻ മി​ലി​ട്ട​റി അ​ക്കാ​ഡ​മി​യി​ലു​മാ​ണ് തു​ട​ർ​പ​ഠ​നം ന​ട​ത്തി​യ​ത്. ക​ര​സേ​ന​യി​ലെ ഗൂ​ർ​ഖ റെ​ജി​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ൽ നി​ന്നാ​ണ് അ​ദ്ദേ​ഹം സേ​ന​യു​ടെ ത​ല​പ്പ​ത്തെ​ത്തി​യ​ത്.

‌‌‌‌‌2016 ഡി​സം​ബ​ർ 31നാ​ണ് ക​ര​സേ​നാ മേ​ധാ​വി​യാ​യി അ​ദ്ദേ​ഹം ചു​മ​ത​ല​യേ​റ്റ​ത്. 2020 ജ​നു​വ​രി ഒ​ന്നി​ന് സം​യു​ക്ത സേ​നാ മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റു. 2015 ഫെ​ബ്രു​വ​രി മൂ​ന്നി​ന് നാ​ഗാ​ലാ​ൻ​ഡി​ലെ ദി​മാ​പു​രി​ൽ ഒ​രു ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ​നി​ന്ന് റാ​വ​ത്ത് ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

പ​ര​മ​വി​ശി​ഷ്ട സേ​വാ മെ​ഡ​ൽ, അ​തി​വി​ശി​ഷ്ട സേ​വാ മെ​ഡ​ൽ, വി​ശി​ഷ്ട സേ​വാ മെ​ഡ​ൽ, ഉ​ത്തം യു​ദ്ധ് സേ​വാ​മെ​ഡ​ൽ, യു​ദ്ധ് സേ​വാ മെ​ഡ​ൽ, സേ​നാ മെ​ഡ​ൽ തു​ട​ങ്ങി​യ സൈ​നി​ക ബ​ഹു​മ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.