ബി​പി​ൻ റാ​വ​ത്തി​ന്‍റെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച
ബി​പി​ൻ റാ​വ​ത്തി​ന്‍റെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച
Wednesday, December 8, 2021 10:33 PM IST
ന്യൂ​ഡ​ല്‍​ഹി: ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്തി​ന്‍റെ സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. വ്യാ​ഴാ​ഴ്ച രാത്രി പ്ര​ത്യേ​ക സൈ​നി​ക വി​മാ​ന​ത്തി​ല്‍ മൃ​ത​ദേ​ഹം ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​ക്കും.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. അ​തി​നു​ശേ​ഷം വി​ലാ​പ​യാ​ത്ര​യാ​യി ഡ​ല്‍​ഹി​യി​ലെ ക​ന്‍റോ​ണ്‍​മെ​ന്‍റ് ഹൗ​സി​ല്‍ എ​ത്തി​ക്കും. അ​വി​ടെ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ സ്ഥ​ല​ത്ത് മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കും.

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ മൂ​ന്ന് ദി​വ​സം ദുഃ​ഖാ​ച​ര​ണം ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.