ബം​ഗ​ളൂ​രു​വി​നെ ത​ക​ർ​ത്ത് ഹൈ​ദ​രാ​ബാ​ദ്
ബം​ഗ​ളൂ​രു​വി​നെ ത​ക​ർ​ത്ത് ഹൈ​ദ​രാ​ബാ​ദ്
Wednesday, December 8, 2021 10:57 PM IST
പ​നാ​ജി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ക​രു​ത്ത​രാ​യ ബം​ഗ​ളൂ​രു എ​ഫ്സി​യെ കീ​ഴ​ട​ക്കി ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ വി​ജ​യം.

ഏഴാം മി​നി​റ്റി​ൽ ബ​ർ​ത്ത​ലോ​മ്യൂ ഒ​ഗ്ബെ​ച്ചെ നേ​ടി​യ ഗോ​ളി​ലാ​യി​രു​ന്നു ഹൈ​ദ​രാ​ബാ​ദി​ന്‍റെ ജ​യം. ഈ ​വ​ജ​യ​ത്തോ​ടെ ഹൈ​ദ​രാ​ബാ​ദ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ഏ​ഴ് പോ​യി​ന്‍റാ​ണ് ടീ​മി​നു​ള്ള​ത്.

അ​തേ​സ​മ​യം സീ​സ​ണി​ലെ മൂ​ന്നാം തോ​ൽ​വി ഏ​റ്റു​വാ​ങ്ങി ബം​ഗ​ളൂ​രു പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ൻ​പ​താം സ്ഥാ​ന​ത്തേ​ക്ക് വീ​ണു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.