കെ ​റെ​യി​ൽ: പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്തെ​ഴു​തി മു​ഖ്യ​മ​ന്ത്രി
കെ ​റെ​യി​ൽ: പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്തെ​ഴു​തി മു​ഖ്യ​മ​ന്ത്രി
Wednesday, December 8, 2021 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ൽ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റാ​വു​ന്ന തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​ഗോ​ഡ് അ​ർ​ധ-അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ൽ​കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ത്തെ​ഴു​തി.

ഈ ​പ​ദ്ധ​തി കേ​ര​ള​ത്തി​നു മാ​ത്ര​മ​ല്ല,രാ​ജ്യ​ത്തി​നു ത​ന്നെ പ്ര​യോ​ജ​ന​ക​രം ആ​യി​രി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.13,700 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പ​ദ്ധ​തി​ക്കാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ കേ​ര​ളം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

പ​ദ്ധ​തി​ക്കാ​യി കേ​ര​ള റെ​യി​ൽ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ(​കെ റെ​യി​ൽ) വാ​ങ്ങു​ന്ന വാ​യ്പ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​ത്വ​ത്തി​ൽ തീ​രു​മാ​നി​ച്ച​താ​യി ക​ത്തി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.