"മ​ഞ്ഞി​നു​ള്ളി​ലേ​ക്ക് മാ​യു​ന്നു, പി​ന്നാ​ലെ വ​ലി​യൊ​രു ശ​ബ്ദം': അ​പ​ക​ട​ത്തി​ന്‍റെ തൊ​ട്ടു​മു​മ്പു​ള്ള ദൃ​ശ്യ​ങ്ങ​ൾ..?
"മ​ഞ്ഞി​നു​ള്ളി​ലേ​ക്ക് മാ​യു​ന്നു, പി​ന്നാ​ലെ വ​ലി​യൊ​രു ശ​ബ്ദം': അ​പ​ക​ട​ത്തി​ന്‍റെ തൊ​ട്ടു​മു​മ്പു​ള്ള ദൃ​ശ്യ​ങ്ങ​ൾ..?
Thursday, December 9, 2021 10:25 AM IST
ഊ​ട്ടി: രാ​ജ്യ​ത്തെ പ്ര​ഥ​മ സം​യു​ക്ത​സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തു​ൾ​പ്പെ​ടെ 13 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​ത്തി​ന്‍റെ തൊ​ട്ടു​മു​മ്പു​ള്ള​തെ​ന്ന് സം​ശ​യി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. കു​നൂ​രി​ലെ ക​ട്ടേ​രി ഫാ​മി​ന് സ​മീ​പ​ത്തു നി​ന്ന് മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

ഹെ​ലി​കോ​പ്റ്റ​ർ മ​ഞ്ഞി​നു​ള്ളി​ലേ​ക്ക് മാ​യു​ന്ന​തും വ​ലി​യൊ​രു ശ​ബ്ദം കേ​ൾ​ക്കു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. റെ​യി​ൽ പാ​ള​ത്തി​ലൂ​ടെ ന​ട​ന്നു നീ​ങ്ങി​യ​വ​രാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. അ​തേ​സ​മ​യം, സം​യു​ക്ത സൈ​നി​ക മേ​ധാ​വി സ​ഞ്ച​രി​ച്ച വി​മാ​നം ത​ന്നെ​യാ​ണോ വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​തെ​ന്ന് സ്ഥി​രീ​ക​ര​ണ​മി​ല്ല.

അ​പ​ക​ടം അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ സം​ഘം ദൃ​ശ്യ​ങ്ങ​ൾ തെ​ളി​വാ​യി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. വിം​ഗ് ക​മാ​ന്‍റ​ർ ഭ​ര​ദ്വാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ഫ്‌​ളൈ​റ്റ് ഡേ​റ്റ റെ​ക്കോ​ര്‍​ഡ​ര്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ്യോ​മ​സേ​ന മേ​ധാ​വി വി.​ആ​ർ. ചൗ​ധ​രി അ​പ​ക​ട​സ്ഥ​ല​ത്ത് എ​ത്തി ത​ക​ർ​ന്ന ഹെ​ലി​കോ​പ്റ്റ​ർ പ​രി​ശോ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.