രാ​ജ്യ​ത്ത് 9,419 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
രാ​ജ്യ​ത്ത് 9,419 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Thursday, December 9, 2021 11:57 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 9,419 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തൊ​ട്ടു​മു​ൻ​പ​ത്തെ ദി​വ​സ​ത്തേ​ക്കാ​ൾ 11.6 ശ​ത​മാ​നം അ​ധി​ക​മാ​ണി​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണ​വും കൂ​ടി. നി​ല​വി​ൽ 94,742 പേ​രാ​ണ് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള​ത്.

159 മ​ര​ണ​ങ്ങ​ളാ​ണ് പു​തി​യ​താ​യി കോ​വി​ഡ് ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ആ​കെ മ​ര​ണം 4.74 ല​ക്ഷം പി​ന്നി​ട്ടു. 8,251 പേ​ർ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗ​ത്തി​ൽ നി​ന്നും മു​ക്തി നേ​ടി​യി​ട്ടു​ണ്ട്. 129.54 കോ​ടി ഡോ​സ് വാ​ക്സി​ൻ ഇ​തു​വ​രെ രാ​ജ്യ​ത്ത് ന​ൽ​കി​യെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്ക്.

സം​സ്ഥാ​ന​ങ്ങ​ളു​ടെ കോ​വി​ഡ് ക​ണ​ക്കി​ൽ കേ​ര​ളം ത​ന്നെ​യാ​ണ് മു​ന്നി​ൽ. 5,038 പേ​ർ​ക്കാ​ണ് കേ​ര​ള​ത്തി​ൽ പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ 893 പേ​ർ​ക്കും ത​മി​ഴ്നാ​ട്ടി​ൽ 703 പേ​ർ​ക്കും കോ​വി​ഡ് പി​ടി​പെ​ട്ടു.

അ​തേ​സ​മ​യം ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം മു​ൻ​പു​ണ്ടാ​യ വൈ​റ​സി​നേ​ക്കാ​ൾ അ​പ​ക​ട​കാ​രി​യ​ല്ലെ​ന്ന ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​ഖ്യാ​പ​ന​വും ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് ര​ണ്ടു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​ക​ണ​മോ എ​ന്ന കാ​ര്യ​ത്തി​ലും ആ​ലോ​ച​ന​ക​ൾ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.