കാക്കനാട് ലഹരി: ലഹരി മരുന്ന് കൈ​മാ​റി​യ ചെ​ന്നൈ സ്വ​ദേ​ശി​ക്കാ​യി അ​ന്വേ​ഷ​ണം
കാക്കനാട് ലഹരി: ലഹരി മരുന്ന് കൈ​മാ​റി​യ ചെ​ന്നൈ സ്വ​ദേ​ശി​ക്കാ​യി അ​ന്വേ​ഷ​ണം
Thursday, December 9, 2021 12:17 PM IST
കൊ​ച്ചി: കാ​ക്ക​നാ​ട് ല​ഹ​രി മ​രു​ന്നു കേ​സി​ല്‍ ലഹരി മരുന്നായ മെ​റ്റാ​ഫി​റ്റ​മി​ന്‍ പ്ര​തി​ക​ള്‍​ക്കു കൈ​മാ​റി​യ ചെ​ന്നൈ സ്വ​ദേ​ശി​ക്കാ​യി എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ സം​ഘം ചെ​ന്നൈ​യി​ല്‍ എ​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണ്.

കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ ഫോ​ണി​ലേ​ക്ക് ഇ​യാ​ളു​ടെ കോ​ളു​ക​ള്‍ വ​ന്ന​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

കേ​സി​ലെ ഒ​ന്നാം പ്ര​തി മു​ഹ​മ്മ​ദ് ഫ​വാ​സി​നെ ക​ഴി​ഞ്ഞാ​ഴ്ച ചെ​ന്നൈ​യി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. തെ​ളി​വെ​ടു​പ്പി​ലാ​ണ് ചെ​ന്നൈ സ്വ​ദേ​ശി​യാ​ണ് ല​ഹ​രി​മ​രു​ന്ന് കൈ​മാ​റി​യ​തെ​ന്ന് ഇ​യാ​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​റി​യി​ച്ച​ത്.

കാ​ക്ക​നാ​ട് ല​ഹ​രി മ​രു​ന്ന് കേ​സി​ല്‍ ര​ണ്ടാ​മ​ത്തെ കേ​സി​ലാ​ണ് ഇ​പ്പോ​ള്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. 1.085 കി​ലോ മെ​റ്റാ​ഫി​റ്റ​മി​ന്‍ പി​ടി​കൂ​ടി​യ​താ​ണ് ഈ ​കേ​സ്. മു​ഹ​മ്മ​ദ് ഫ​വാ​സ്, ത്വയ്​ബ ഒ​ലാ​ദ്, ശ്രീ​മോ​ന്‍, ഷ​ബ്‌​ന മ​നോ​ജ്, ദീ​പേ​ഷ്, അ​ജ്മ​ല്‍ റ​സാ​ഖ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ള്‍.

സം​ഘ​ത്തി​നു സാ​മ്പ​ത്തി​ക സ​ഹാ​യ​മൊ​രു​ക്കി​യ ആ​ളാ​ണ് ദീ​പേ​ഷ്. മു​ഹ​മ്മ​ദ് ഫ​വാ​സ്, ശ്രീ​മോ​ന്‍, ത്വയ്​ബ, ഷ​ബ്‌​ന എ​ന്നി​വ​രാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ലായി ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.