ഞങ്ങൾക്കു കോവിഡ് ആണ്! കുഞ്ഞ് ബക്കറ്റിൽ മരിച്ച സംഭവത്തിൽ ദുരൂഹത
ഞങ്ങൾക്കു കോവിഡ് ആണ്! കുഞ്ഞ് ബക്കറ്റിൽ മരിച്ച സംഭവത്തിൽ ദുരൂഹത
Thursday, December 9, 2021 2:22 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: നാ​ലു​ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ വീ​ട്ടിനു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത. ഇ​ട​ക്കു​ന്നം മു​ക്കാ​ലി​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന മൂ​ത്തേ​ട​ത്ത്മ​ല​യി​ൽ സു​രേ​ഷ് - നി​ഷ ദ​ന്പ​തി​ക​ളു​ടെ ആ​റാ​മ​ത്തെ ആ​ണ്‍​കു​ട്ടി​യെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11.30ന് ​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​സ​മ​യ​ത്തു മാ​താ​വ് നി​ഷ​യും കു​ട്ടി​ക​ളും മാ​ത്ര​മാ​ണു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഭ​ർ​ത്താ​വ് സു​രേ​ഷ് ജോ​ലി​ക്കു​പോ​യി​രു​ന്നു. കു​ട്ടി ജ​നി​ച്ച വി​വ​രം അ​യ​ൽ​വാ​സി​ക​ൾ അ​റി​ഞ്ഞി​രു​ന്നി​ല്ല. കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട് അ​യ​ൽ​വാ​സി​യാ​യ സ്ത്രീ ​എ​ത്തി​യ​പ്പോ​ൾ വീ​ട്ടി​ൽ എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ് ആ​ണെ​ന്നു പ​റ​ഞ്ഞു ഇവരെ തി​രി​ച്ച​യ​ച്ചു.

സം​ശ​യം തോ​ന്നി​യ ഇ​വ​ർ ആ​ശാ വ​ർ​ക്ക​റെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ശാ​വ​ർ​ക്ക​ർ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും കൂ​ട്ടി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണു പ്ര​സ​വം ന​ട​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണു കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

നിർ​ത്താ​തെ ക​ര​ഞ്ഞ​തി​നെത്തു​ട​ർ​ന്നു കു​ഞ്ഞി​ന് അ​ന​ക്ക​മി​ല്ലാ​തെ വ​ന്ന​പ്പോ​ൾ മ​റ​വു ചെ​യ്യാ​ൻ വേ​ണ്ടി കു​ഞ്ഞി​നെ ബ​ക്ക​റ്റി​ലി​ടാ​ൻ താ​ൻ മൂ​ത്ത പെ​ണ്‍​കു​ട്ടി​യോ​ടു പ​റ​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​മ്മ നി​ഷ ന​ൽ​കി​യ പ്രാ​ഥ​മി​ക മൊ​ഴി​യെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

ശു​ചി​മു​റി​യി​ൽ വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി വ​ച്ചി​രു​ന്ന മു​ക​ൾ​ഭാ​ഗം മു​റി​ച്ച ജാ​റി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ദു​രൂ​ഹ​ത​യു​ള്ള സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തു പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ അ​മ്മ​യെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷ​മേ മ​ര​ണ​കാ​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഭ​വം വ്യ​ക്ത​മാ​കൂവെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. മ​രി​ച്ച കു​ട്ടി​യെ കൂ​ടാ​തെ ഇ​വ​ർ​ക്ക് അ​ഞ്ച് മ​ക്ക​ളു​ണ്ട്. 15, അ​ഞ്ച്, മൂ​ന്ന് വ​യ​സു​ക​ളു​ള്ള മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ളും ഒ​ന്പ​ത്, ഒ​ന്ന​ര വ​യ​സു​​ള്ള ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്.

ഒറ്റ മുറിയുള്ള വീട്ടിൽ

ഏ​ഴം​ഗ കു​ടും​ബം ആ​റു വ​ർ​ഷ​മാ​യി ക​ഴി​ഞ്ഞി​രു​ന്ന​ത് ഒ​റ്റ​മു​റി വാ​ട​ക ​വീ​ട്ടി​ൽ. ഒരു മുറിയും അടുക്കളയും ശുചിമുറിയും മാത്രം അടങ്ങുന്നതാണ് ഇവരുടെ വീട്. തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ സു​രേ​ഷും മു​ണ്ട​ക്ക​യം സ്വ​ദേ​ശി​നി​യാ​യ നി​ഷ​യും ആ​റു വ​ർ​ഷം മു​ന്പാ​ണു മു​ക്കാ​ലി​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കാ​നെ​ത്തു​ന്ന​ത്.

ദ​ന്പ​തി​ക​ളും അ​ഞ്ച് മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ലെ ഏ​ക വ​രു​മാ​ന ആ​ശ്ര​യം സു​രേ​ഷാ​യി​രു​ന്നു. നി​ഷ​യു​ടെ ഇ​ട​തു കാ​ലി​നു ജന്മനാ ശേ​ഷി​ക്കു​റ​വു​ള്ള​തി​നാ​ൽ വീ​ട്ടി​ലെ ജോ​ലി​ക​ൾ ചെ​യ്തി​രു​ന്ന​തു പ​തി​ന​ഞ്ചു​കാ​രി​യാ​യ മൂ​ത്ത മ​ക​ളാ​ണ്.

കോ​വി​ഡ് കാ​ല​ത്തും മ​റ്റും കു​ടും​ബ​ത്തി​ലേ​ക്ക് ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി​യി​രു​ന്ന​താ​യി വാ​ർ​ഡം​ഗം പ​റ​ഞ്ഞു. കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ൽ​നി​ന്നു ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും മ​റ്റും വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കു​ന്നു​ണ്ടാ​യി​രു​ന്നെ​ന്ന് അ​ധ്യാ​പ​ക​രും പ​റ​യു​ന്നു.

തൊ​ട്ട​ടു​ത്തു​ള്ള അ​യ​ൽ​വാ​സി​ക​ളു​മാ​യി പോലും ഇ​വ​ർ വ​ലി​യ ബ​ന്ധം സ്ഥാ​പി​ച്ചി​രു​ന്നി​ല്ല. നി​ഷ ഗ​ർ​ഭി​ണി​യാ​യി​രു​ന്ന വി​വ​രം അ​യ​ൽ​വാ​സി​ക​ളി​ൽ​നി​ന്നും സ്കൂ​ളി​ലെ അ​ധ്യാ​പ​കരിൽനിന്നും മ​റ​ച്ചു വ​ച്ചി​രു​ന്നു. തൊ​ട്ട​ടു​ത്തുത​ന്നെ വീ​ടു​ക​ളു​ണ്ടാ​യി​ട്ടും നി​ഷ പ്ര​സ​വി​ച്ച വി​വ​രം ആ​രും അ​റി​ഞ്ഞി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.