കോ​പ്റ്റ​ർ അ​പ​ക​ടം: വി​ലാ​പ​യാ​ത്ര​ക്കി​ടെ ആം​ബു​ല​ൻ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
കോ​പ്റ്റ​ർ അ​പ​ക​ടം: വി​ലാ​പ​യാ​ത്ര​ക്കി​ടെ ആം​ബു​ല​ൻ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
Thursday, December 9, 2021 3:01 PM IST
ഊട്ടി: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികന്‍റെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് അപകടത്തിൽപ്പെട്ടു. ഊ​ട്ടി വെ​ല്ലിം​ഗ്ട​ൺ മ​ദ്രാ​സ് റെ​ജി​മെ​ന്‍റ് സെ​ന്‍റ​റി​ലെ പൊ​തു​ദ​ർ​ശ​നത്തിന് ശേഷം സുലൂർ വ്യോമകേന്ദ്രത്തിലേക്ക് കൊണ്ടുപോകവെയാണ് സംഭവമുണ്ടായത്.

ആംബുലൻസ് മേട്ടുപ്പാളയത്തുവച്ച് പോലീസ് എസ്കോർട്ട് വാനിൽ ഇടിക്കുകയായിരുന്നു. ഇതേ തുടർന്ന് മറ്റൊരു ആംബുലൻസിലേക്ക് മൃതദേഹം മാറ്റിയാണ് വിലാപയാത്ര തുടർ‌ന്നത്.

ഇതിനിടെ ആംബുലൻസുകൾക്ക് അകമ്പടി സേവിച്ചിരുന്ന പോലീസ് വാഹനം മതിൽ ഇടിച്ചും മറ്റൊരു അപകടമുണ്ടായി. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽനിന്നും പോലീസുകാർ റോഡിലേക്ക് തെറിച്ചുവീണു. ചില പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.