ഭീ​മ കൊ​റേ​ഗാ​വ് കേ​സ്: സു​ധ ഭ​ര​ദ്വാ​ജ് ജ​യി​ൽ മോ​ചി​ത​യാ​യി
ഭീ​മ കൊ​റേ​ഗാ​വ് കേ​സ്: സു​ധ ഭ​ര​ദ്വാ​ജ് ജ​യി​ൽ മോ​ചി​ത​യാ​യി
Thursday, December 9, 2021 5:05 PM IST
മും​ബൈ: ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​ഭി​ഭാ​ഷ​ക​യും ആ​ക്ടി​വി​സ്റ്റു​മാ​യ സു​ധ ഭ​ര​ദ്വാ​ജ് ജ​യി​ൽ മോ​ചി​ത​യാ​യി. കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച അ​വ​ർ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് ബൈ​ക്കു​ള വ​നി​താ ജ​യി​ലി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​ത്.

മും​ബൈ​യി​ൽ​നി​ന്ന് പു​റ​ത്തു​പോ​ക​രു​തെ​ന്ന ഉ​പാ​ധി​യോ​ടെ​യാ​ണ് ജാ​മ്യം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യം പൂ​നെ​യി​ലെ യാ​ർ​വാ​ഡ ജ​യി​ലി​ലാ​യി​രു​ന്ന അ​വ​രെ, കേ​സ് എ​ൻ​ഐ​എ ഏ​റ്റെ​ടു​ത്ത​തി​ന് ശേ​ഷം ബൈ​ക്കു​ള വ​നി​താ ജ​യി​ലി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​ക്കാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. വി​ചാ​ര​ണ ത​ട​വു​കാ​രി​യാ​യി മൂ​ന്നു വ​ർ​ഷ​മാ​യി ജ​യി​ൽ വാ​സം അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ജാ​മ്യം ന​ൽ​കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ജ​യി​ൽ മോ​ച​ന​ത്തി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ ഒ​ന്നി​നാ​ണ് ബോം​ബെ ഹൈ​ക്കോ​ട​തി സു​ധ ഭ​ര​ദ്വാ​ജി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ബോം​ബെ ഹൈ​ക്കോ​ട​തി വി​ധി​യി​ൽ ഇ​ട​പെ​ടേ​ണ്ട ഒ​രാ​വ​ശ്യ​വും നി​ല​വി​ൽ ഇ​ല്ലെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ യു.​യു. ല​ളി​ത്, ര​വീ​ന്ദ്ര ഭ​ട്ട്, ബേ​ല ത്രി​വേ​ദി എ​ന്നി​വ​ർ ഉ ​ൾ​പ്പെ​ട്ട ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.