ബി​പി​ൻ റാ​വ​ത്തി​നെ ജീ​വ​നോ​ടെ ക​ണ്ടു, വെ​ള്ളം ചോ​ദി​ച്ചു; ക​ണ്ണീ​ര​ണി​ഞ്ഞ് ശി​വ​കു​മാ​ർ
ബി​പി​ൻ റാ​വ​ത്തി​നെ ജീ​വ​നോ​ടെ ക​ണ്ടു, വെ​ള്ളം ചോ​ദി​ച്ചു; ക​ണ്ണീ​ര​ണി​ഞ്ഞ് ശി​വ​കു​മാ​ർ
Thursday, December 9, 2021 5:45 PM IST
ഊ​ട്ടി: ത​ക​ർ​ന്നു ക​ത്തു​ന്ന ഹെ​ലി​കോ​പ്റ്റ​ർ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ പ്ര​ഥ​മ സം​യു​ക്ത​സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തി​നെ ജീ​വ​നോ​ടെ ക​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി. കോ​ൺ​ട്രാ​ക്ട​റാ​യ ശി​വ​കു​മാ​റാ​ണ് അ​പ​ക​ട​സ്ഥ​ല​ത്ത് താ​ൻ എ​ത്തു​മ്പോ​ൾ റാ​വ​ത്തി​ന് ജീ​വ​നു​ണ്ടാ​യി​രു​ന്ന​താ​യി അ​വ​കാ​ശ​പ്പെ​ട്ട​ത്.

കൂ​നൂ​രി​ലെ തേ​യി​ല​ത്തോ​ട്ട​ത്തി​ലെ ജോ​ലി​ക്കാ​ര​നാ​യ സ​ഹോ​ദ​ര​നെ കാ​ണാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ശി​വ​കു​മാ​ർ. ഹെ​ലി​കോ​പ്റ്റ​ർ തീ​പി​ടി​ച്ച് തക​ർ​ന്നു വീ​ഴു​ന്ന​ത് താ​ൻ ക​ണ്ട​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൂ​ന്ന് ശ​രീ​ര​ങ്ങ​ൾ വീ​ഴു​ന്ന​ത് ക​ണ്ടു. ഒ​രാ​ൾ​ക്ക് ജീ​വ​നു​ണ്ടാ​യി​രു​ന്നു. അ​യാ​ൾ വെ​ള്ളം ചോ​ദി​ച്ചു.

പു​ത​പ്പി​ൽ‌ പൊ​തി​ഞ്ഞ് ജീ​വ​നു​ള്ള​യാ​ളെ പു​റ​ത്തെ​ത്തി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തെ ഉ​ട​നെ അ​വി​ടെ​നി​ന്നും മാ​റ്റി- ശി​വ​കു​മാ​ർ എ​ൻ​ഡി​ടി​വി​യോ​ട് പ​റ​ഞ്ഞു. മൂ​ന്നു മ​ണി​ക്കൂ​റി​നു ശേ​ഷം ഒ​രാ​ൾ ത​ന്നോ​ട് താ​ൻ സം​സാ​രി​ച്ച​ത് ബി​പി​ൻ റാ​വ​ത്തി​നോ​ടാ​ണെ​ന്ന് പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ട്ടോ​യും കാ​ട്ടി​ത്ത​ന്നു.

രാ​ജ്യ​ത്തി​നാ​യി ഇ​ത്ര​യ​ധി​കം ചെ​യ്തൊ​രാ​ൾ വെ​ള്ളം പോ​ലും ല​ഭി​ക്കാ​തെ, വി​ശ്വ​സി​ക്കാ​നാ​യി​ല്ല. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ഉ​റ​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും ശി​വ​കു​മാ​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.