അ​റ്റ് റി​സ്ക് രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ നി​ന്നും സിം​ഗ​പ്പൂ​രി​നെ ഒ​ഴി​വാ​ക്കി ഇ​ന്ത്യ
അ​റ്റ് റി​സ്ക് രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ നി​ന്നും സിം​ഗ​പ്പൂ​രി​നെ ഒ​ഴി​വാ​ക്കി ഇ​ന്ത്യ
Thursday, December 9, 2021 6:03 PM IST
ന്യൂ​ഡ​ൽ​ഹി: അ​റ്റ് റി​സ്ക് രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ നി​ന്നും ഇ​ന്ത്യ സിം​ഗ​പ്പൂ​രി​നെ ഒ​ഴി​വാ​ക്കി. ഇ​തോ​ടെ സിം​ഗ​പ്പൂ​രി​ൽ നി​ന്നും രാ​ജ്യ​ത്തെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​യും ക്വാ​റ​ൻ​ന്‍റൈ​ൻ ന​ട​പ​ടി​ക​ളും പാ​ലി​ക്കേ​ണ്ട​തി​ല്ല.

യു​കെ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ബ്ര​സീ​ൽ, ബോ​ട്സ്വാ​ന, ചൈ​ന, ഘാ​ന, മൗ​റീ​ഷ്യ​സ്, ന്യൂ​സി​ലാ​ൻ​ഡ്, ടാ​ൻ​സാ​നി​യ, സിം​ബാ​ബ്‌​വെ, ഹോ​ങ്കോം​ഗ്, ഇ​സ്രാ​യേ​ൽ തു​ട​ങ്ങി​യ​വ​യാ​ണ് ഇ​ന്ത്യ​യു​ടെ അ​റ്റ്റി​സ്ക് പ​ട്ടി​ക‍​യി​ലു​ള്ള രാ​ജ്യ​ങ്ങ​ൾ. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഘാ​ന​യെ​യും ടാ​ൻ​സാ​നി​യ​യെ​യും അ​റ്റ് റി​സ്ക് പ​ട്ടി​ക​യി​ൽ ഇ​ന്ത്യ ചേ​ർ​ത്ത​ത്.

അ​റ്റ്റ് റി​സ്ക് പ​ട്ടി​ക​യി​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പോ​സ്റ്റ്-​അ​റൈ​വ​ൽ ടെ​സ്റ്റിം​ഗ് ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്ത് എ​ത്തി​ച്ചേ​രു​മ്പോ​ൾ അ​ധി​ക ന​ട​പ​ടി​ക​ൾ പാ​ലി​ക്കേ​ണ്ട​തു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.