കെ​എ​സ്ആ​ർ​ടി​സി ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന് ധാ​ര​ണ; അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി ഗ​താ​ഗ​ത മ​ന്ത്രി
കെ​എ​സ്ആ​ർ​ടി​സി ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന് ധാ​ര​ണ; അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി ഗ​താ​ഗ​ത മ​ന്ത്രി
Thursday, December 9, 2021 10:26 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ട ശ​ന്പ​ള​ത്തി​നു തു​ല്യ​മാ​യി പ​രി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കും. 2021 ജൂ​ണ്‍ മു​ത​ൽ പു​തി​യ ശ​ന്പ​ള​സ്കെ​യി​ൽ നി​ല​വി​ൽ വ​രും. 2022 ജ​നു​വ​രി​യി​ലെ ശ​ന്പ​ളം മു​ത​ൽ പു​തി​യ നി​ര​ക്കി​ലു​ള്ള ശ​ന്പ​ളം ല​ഭി​ച്ചു തു​ട​ങ്ങും. നി​ല​വി​ലു​ള്ള അ​ടി​സ്ഥാ​ന ശ​ന്പ​ളം 8730 രൂ​പ​യി​ൽ നി​ന്നും 23,000 രൂ​പ​യാ​യാ​ണ് വ​ർ​ധി​പ്പി​ക്കു​ക.

ഡി​എ 137 ശ​ത​മാ​നം പു​തി​യ ശ​ന്പ​ള സ്കെ​യി​ലി​ൽ ല​യി​പ്പി​ക്കും. ഫി​റ്റ്മെ​ന്‍റ് അ​ല​വ​ൻ​സ് 10 ശ​ത​മാ​നം നി​ല​നി​ർ​ത്തും. ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു കെ​എ​സ്ആ​ർ​ടി​സി​യി​ലെ അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​മാ​യി ഇ​ന്ന​ലെ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം.

ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ, മെ​ക്കാ​നി​ക്ക് ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്യു​ന്ന വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് ആ​റു മാ​സം പ്ര​സ​വാ​വ​ധി​ക്കു പു​റ​മെ 5000 രൂ​പ അ​ല​വ​ൻ​സോ​ട് കൂ​ടി ഒ​രു വ​ർ​ഷ​ത്തെ ശൂ​ന്യ​വേ​ത​നാ​വ​ധി അ​നു​വ​ദി​ക്കും.

സ​ർ​വീ​സ് ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് ഈ ​കാ​ല​യ​ള​വു പ​രി​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്ന സ്ത്രീ ​സൗ​ഹൃ​ദ പ്ര​ഖ്യാ​പ​ന​വും പു​തി​യ ശ​ന്പ​ള​പ​രി​ഷ്ക​ര​ണ​ത്തി​ലു​ണ്ട്. വീ​ട്ടു​വാ​ട​ക ബ​ത്ത നാ​ലു ശ​ത​മാ​നം നി​ര​ക്കി​ൽ കു​റ​ഞ്ഞ​ത് 1200 രൂ​പ മു​ത​ൽ 5000 രൂ​പ വ​രെ വ​ർ​ധി​പ്പി​ക്കും.

ഡി​സി​ആ​ർ​ജി ഏ​ഴു ല​ക്ഷ​ത്തി​ൽ നി​ന്നും 10 ല​ക്ഷ​മാ​യി വ​ർ​ധി​പ്പി​ക്കും. സി​വി​പി 20 ശ​ത​മാ​നം തു​ട​രും. പ്ര​തി​മാ​സം 20 ഡ്യൂ​ട്ടി ചെ​യ്യു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് 50 രൂ​പ​യും 20ൽ ​കൂ​ടു​ത​ൽ ഡ്യൂ​ട്ടി ചെ​യ്യു​ന്ന​വ​ർ​ക്ക് 100 രൂ​പ​യും അ​ധി​ക ബ​ത്ത ന​ൽ​കും. പ്ര​മോ​ഷ​ൻ ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കും.

മോ​ട്ടോ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് ആ​ക്ട് അ​നു​സ​രി​ച്ച് നി​യ​മ​പ​ര​മാ​യി ഡ്യൂ​ട്ടി പാ​റ്റേ​ണ്‍ പ​രി​ഷ്ക​രി​ക്കും. എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ​യും ജോ​ലി മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​രി​ഷ്ക​രി​ച്ച് ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കും. 500 കി​ലോ​മീ​റ്റ​ർ വ​രെ​യു​ള്ള ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളി​ൽ ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​റെ നി​യോ​ഗി​ക്കും.

അ​ന്ത​ർ​സം​സ്ഥാ​ന ബ​സു​ക​ളി​ൽ ക്രൂ ​ചേ​ഞ്ച് ന​ട​പ്പാ​ക്കും. ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ, അ​ക്കൗ​ണ്ടിം​ഗ് വി​ഭാ​ഗം എ​ന്നീ പു​തി​യ കേ​ഡ​ർ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കും. മെ​ക്കാ​നി​ക്ക​ൽ ജ​ന​റ​ൽ, മെ​ക്കാ​നി​ക്ക​ൽ ഓ​ട്ടോ എ​ന്നി​ങ്ങ​നെ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ര​ണ്ടാ​യി പു​നഃ​സം​ഘ​ടി​പ്പി​ക്കും.

45 വ​യ​സി​ല​ധി​കം പ്രാ​യ​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് 50 ശ​ത​മാ​നം ശ​ന്പ​ള​ത്തോ​ടു​കൂ​ടി അ​ഞ്ചു വ​ർ​ഷം വ​രെ സ​ർ​വീ​സ് ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് അ​വ​ധി അ​നു​വ​ദി​ക്കും.

പൊ​തു അ​വ​ധി 15 ആ​യും, നി​യ​ന്ത്രി​താ​വ​ധി നാ​ല് ആ​യും നി​ജ​പ്പെ​ടു​ത്തും. പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച് പെ​ൻ​ഷ​ൻ​കാ​രു​ടെ സം​ഘ​ട​ന​ക​ളു​മാ​യും സ​ഹ​ക​ര​ണ, ധ​ന​കാ​ര്യ വ​കു​പ്പു​മാ​യും ച​ർ​ച്ച ന​ട​ത്തി മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​മ​തി​യോ​ടെ തീ​രു​മാ​നി​ക്കും.

എം​പാ​ന​ൽ ജീ​വ​ന​ക്കാ​രെ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കു​വാ​ൻ മൂ​ന്ന് അം​ഗ സ​മി​തി​യെ നി​യോ​ഗി​ക്കും. കെ​എ​സ്ആ​ർ​ടി​സി സി​ഫ്റ്റ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യ​മാ​യ​തി​നാ​ൽ ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കും.

സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കി​ട​യി​ലും ജീ​വ​ന​ക്കാ​ർ​ക്കാ​യി ശ​ന്പ​ള​പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് ജീ​വ​ന​ക്കാ​ർ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം ന​ൽ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.