നിരോധിത ഫോണുമായി പിടിയിലായ വിദേശിയെ രക്ഷപെടാൻ സഹായിച്ചു: മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന
നിരോധിത ഫോണുമായി പിടിയിലായ വിദേശിയെ രക്ഷപെടാൻ സഹായിച്ചു: മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന
Monday, August 8, 2022 12:25 PM IST
പാലക്കാട്: മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്. ഭീകരപ്രവര്‍ത്തങ്ങള്‍ക്ക് ഉപയോഗിക്കുന്ന നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ മുഖ്യമന്ത്രി ഇടപെട്ട് രക്ഷപെടുത്തിയെന്നാണ് ആരോപണം.

യുഎഇയിലേക്ക് മടങ്ങാന്‍ ശ്രമിക്കുമ്പോഴാണ് ഇയാൾ പിടിയിലായത്. യുഎഇ കോണ്‍സുല്‍ ജനറലിന്‍റെ ആവശ്യപ്രകാരം മുഖ്യമന്ത്രി പിണറായി വിജയനും, ശിവശങ്കറും ഇടപെട്ട് ഇയാളെ വിട്ടയച്ചെന്നു സ്വപ്ന ആരോപണം ഉന്നയിച്ചു.

ഒരു ഗ്യാരന്‍റിയും ഇല്ലാതെയാണ് ഇയാളെ വിട്ടയച്ചത്. സംഭവത്തില്‍ തുടരന്വേഷണമുണ്ടായിട്ടില്ലെന്നും സ്വപ്‌ന ആരോപിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.