കുരങ്ങ് പനി ലക്ഷണം; കണ്ണൂരില്‍ ഏഴുവയസുകാരി നിരീക്ഷണത്തില്‍
കുരങ്ങ് പനി ലക്ഷണം; കണ്ണൂരില്‍ ഏഴുവയസുകാരി നിരീക്ഷണത്തില്‍
Monday, August 8, 2022 12:37 PM IST
കണ്ണൂര്‍: കുരങ്ങ് പനിയുടെ ലക്ഷണത്തെ തുടര്‍ന്ന് കണ്ണൂരില്‍ ഏഴുവയസുകാരി നിരീക്ഷണത്തില്‍. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച യുകെയില്‍ നിന്നെത്തിയ കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവം പരിശോധനയ്ക്കായി അയച്ചെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു.

അതേസമയം രാജ്യത്ത് രണ്ടാമതായി കുരങ്ങുപനി സ്ഥിരീകരിച്ച് കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞയാള്‍ (31) രോഗമുക്തി നേടി. എല്ലാ സാമ്പിളുകളും നെഗറ്റീവായ ഇദ്ദേഹത്തെ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.