ബ​ർ​ലി​ൻ കു​ഞ്ഞ​ന​ന്ത​ൻ നാ​യ​ർ അ​ന്ത​രി​ച്ചു
ബ​ർ​ലി​ൻ കു​ഞ്ഞ​ന​ന്ത​ൻ നാ​യ​ർ അ​ന്ത​രി​ച്ചു
Monday, August 8, 2022 7:26 PM IST
ക​ണ്ണൂ​ർ: മു​തി​ർ​ന്ന ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വ് പി.​കെ. കു​ഞ്ഞ​ന​ന്ത​ൻ നാ​യ​ർ (ബ​ർ​ലി​ൻ കു​ഞ്ഞ​ന​ന്ത​ൻ നാ​യ​ർ-96) അ​ന്ത​രി​ച്ചു. ക​ണ്ണൂ​രി​ലെ നാ​റാ​ത്തെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ഏ​റെ​ക്കാ​ല​മാ​യി വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

ഇ​എം​എ​സി​ന്‍റെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു ബ​ർ​ലി​ൻ കു​ഞ്ഞ​ന​ന്ത​ൻ നാ​യ​ർ. സ്കൂ​ളി​ൽ പ​ഠി​ക്കു​ന്പോ​ൾ ത​ന്നെ രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​രു​ന്നു. പി.​കൃ​ഷ്ണ​പി​ള്ള​യാ​ണ് ബ​ർ​ലി​ന്‍റെ രാ​ഷ്ട്രീ​യ ഗു​രു. കൃ​ഷ്ണ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച ബാ​ല​ഭാ​ര​ത​സം​ഘ​ത്തി​ന്‍റെ നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​ജീ​വി​ത​ത്തി​ന് തു​ട​ക്ക​മാ​യ​ത്.

1943ൽ ​ബോം​ബെ​യി​ൽ ന​ട​ന്ന ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ഒ​ന്നാം പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​ൽ പ​ങ്കെ​ടു​ത്ത പ്രാ​യം കു​റ​ഞ്ഞ പ്ര​തി​നി​ധി​യാ​യി​രു​ന്നു. 1942 ലാ​ണ് പാ​ർ​ട്ടി അം​ഗ​ത്വം ല​ഭി​ക്കു​ന്ന​ത്.1943​ൽ ജാ​പ്പ് വി​രു​ദ്ധ ബാ​ല​സം​ഘം എ​ന്ന പേ​രി​ൽ ജ​പ്പാ​നെ​തി​രേ പ്ര​ചാ​ര​ണം ന​ട​ത്തി.

1945- 46 കാ​ല​ഘ​ട്ട​ത്തി​ൽ ബോം​ബ​യി​ൽ ര​ഹ​സ്യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​നം ന​ട​ത്തി. 1948 ൽ ​കോ​ൽ​ക്ക​ത്ത​യി​ലും 1953 മു​ത​ൽ 58 വ​രെ ഡ​ൽ​ഹി​യി​ലും പാ​ർ​ട്ടി കേ​ന്ദ്ര ക​മ്മി​റ്റി ഓ​ഫീ​സി​ലും പ്ര​വ​ർ​ത്തി​ച്ചു.

ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി പി​ള​ർ​ന്ന​പ്പോ​ൾ സി​പി​എ​മ്മി​നൊ​പ്പം നി​ന്നു. 1957 ൽ ​ഇ​എം​എ​സ് പാ​ർ​ട്ടി അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി ആ​യ​പ്പോ​ൾ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ആ​യ​ത്. 1958 ൽ ​റ​ഷ്യ​യി​ൽ പോ​യി പാ​ർ​ട്ടി സ്കൂ​ളി​ൽ നി​ന്ന് മാ​ർ​ക്സി​സം ലെ​നി​നി​സ​ത്തി​ലും രാ​ഷ്ട്രീ​യ മീ​മാം​സ​യി​ലും ബി​രു​ദ​മെ​ടു​ത്തു.

1959ൽ ​സോ​വി​യ​റ്റ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ കോ​ണ്‍​ഗ്ര​സി​ൽ പ​ങ്കെ​ടു​ത്തു. 1965ൽ ​ബ്ലി​റ്റ്സ് ലേ​ഖ​ക​നാ​യി. ന്യൂ ​ഏ​ജ്, ദേ​ശാ​ഭി​മാ​നി, ന​വ​യു​ഗം, ന​വ​ജീ​വ​ൻ, ജ​ന​യു​ഗം പ​ത്ര​ങ്ങ​ളി​ൽ എ​ഴു​തി. ബ​ർ​ലി​നി​ൽ നി​ന്ന് കു​ഞ്ഞ​ന​ന്ത​ൻ നാ​യ​ർ എ​ന്ന പേ​രി​ൽ ലേ​ഖ​ന​ങ്ങ​ൾ എ​ഴു​താ​ൻ തു​ട​ങ്ങി​യ​തോ​ടെ ബ​ർ​ലി​ൻ കു​ഞ്ഞ​ന​ന്ത​ൻ നാ​യ​രാ​യി. 2005ൽ ​പാ​ർ​ട്ടി​യി​ൽ​നി​ന്നും അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കി. പി​ന്നീ​ട് 2015ൽ ​പാ​ർ​ട്ടി​യി​ൽ തി​രി​ച്ചെ​ടു​ത്തു.

ക​ണ്ണൂ​ർ കോ​ള​ങ്ക​ട​യി​ൽ പു​തി​യ വീ​ട്ടി​ൽ അ​ന​ന്ത​ൻ നാ​യ​ർ-​ശ്രീ​ദേ​വി അ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യി 1926 ന​വം​ബ​ർ 26നാ​യി​രു​ന്നു കു​ഞ്ഞ​ന​ന്ത​ൻ നാ​യ​രു​ടെ ജ​ന​നം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.