സാ​പോ​റീ​ഷ്യ ആ​ണ​വ​നി​ല​യം റഷ്യ സൈനിക താവളമാക്കി: കുറ്റപ്പെടുത്തി യുക്രെയ്ൻ
സാ​പോ​റീ​ഷ്യ ആ​ണ​വ​നി​ല​യം റഷ്യ സൈനിക താവളമാക്കി: കുറ്റപ്പെടുത്തി യുക്രെയ്ൻ
Tuesday, August 9, 2022 12:06 PM IST
കീ​വ്: യു​ക്രെ​യ്നി​ലെ സാ​പോ​റീ​ഷ്യ ആ​ണ​വ​നി​ല​യം ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ​ര​സ്പ​രം പ​ഴി​ചാ​രി യു​ക്രെ​യ്നും റ​ഷ്യ​യും. ത​ങ്ങ​ൾ​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള സൈ​നി​ക താ​വ​ള​മാ​ക്കി റഷ്യ ആ​ണ​വ നി​ല​യ​ത്തെ മാ​റ്റി​യ​താ​യി യു​ക്രെ​യ്ൻ ആ​രോ​പി​ക്കു​ന്നു.

യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ആ​ണ​വ​നി​ല​യ​മാ​ണി​ത്. സാ​പോ​റീ​ഷ്യ ആ​ണ​വ നി​ല​യം വ​ലി​യ ഭീ​ഷ​ണി​യാ​ണ് നേ​രി​ടു​ന്ന​തെ​ന്ന് യു​ക്രെ​യ്നി​ലെ ആ​ണ​വ വൈ​ദ്യു​തി ക​മ്പ​നി മേ​ധാ​വി പെ​ട്രോ കോ​ട്ടി​ൻ ബി​ബി​സി​യോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ നി​ല​വി​ൽ നി​ല​യം സു​ര​ക്ഷി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

റ​ഷ്യ​ൻ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ്ര​ദേ​ശ​ത്തെ ആ​ണ​വ​നി​ല​യ​ത്തി​നു നേ​രെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി​രു​ന്നു. ആ​ക്ര​മ​ണച്ചൊ​ല്ലി റ​ഷ്യ​യും യു​ക്രെ​യ്നും പ​ര​സ്പ​രം കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. റ​ഷ്യ ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി യു​ക്രെ​യ്നും യു​ക്രെ​യ്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് റ​ഷ്യ​യും ആ​രോ​പി​ക്കു​ന്നു.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു. ആ​ണ​വ ഇ​ന്ധ​നം 174 സം​ഭ​ര​ണി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്നി​ട​ത്താ​ണ് റ​ഷ്യ​യു​ടെ റോ​ക്ക​റ്റു​ക​ൾ പ​തി​ച്ച​തെ​ന്ന് യു​ക്രെ​യ്നി​ന്‍റെ ആ​ണ​വ ക​മ്പ​നി​യാ​യ എ​ന​ർ​ഗോ​ആ​റ്റം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ യു​ദ്ധ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ റ​ഷ്യ​ൻ സേ​ന സാ​പോ​റീ​ഷ്യ പി​ടി​ച്ചെ​ങ്കി​ലും യു​ക്രെ​യ്ൻ സാ​ങ്കേ​തി​ക​വി​ദ​ഗ്ധ​രാ​ണ് നി​ല​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ രാ​ജ്യാ​ന്ത​ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

അപകട സാധ്യത കുറവാണെങ്കിലും മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളെ സപോറീഷ്യ എത്രത്തോളം ചെറുത്തു നില്‍ക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ആകെയുള്ള ആറ് റിയാക്ടറുകളില്‍ ഒരെണ്ണം മാത്രമാണ് നിലവില്‍ സപോറീഷ്യയില്‍ പ്രവര്‍ത്തിക്കുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.