സ​മ​ത്വ​മെ​ന്ന ആ​ശ​യ​ത്തി​ന്‍റെ പ്രാ​വ​ർ​ത്തി​ക​ത വി​ല​യി​രു​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
സ​മ​ത്വ​മെ​ന്ന ആ​ശ​യ​ത്തി​ന്‍റെ പ്രാ​വ​ർ​ത്തി​ക​ത വി​ല​യി​രു​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Wednesday, August 10, 2022 3:19 AM IST
തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ഘ​ട​ന മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക സ​മ​ത്വം പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ രാ​ജ്യ​ത്തി​ന് സാ​ധി​ച്ചി​ച്ചി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75 വ​ർ​ഷം കൊ​ണ്ട് ത​ദ്ദേ​ശീ​യ ജ​ന​ത​യു​ടെ ജീ​വി​തം എ​ത്ര​മാ​ത്രം മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട് എ​ന്നും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വാ​ത​ന്ത്ര്യ സ​മ​രം മു​ന്നോ​ട്ടു​വ​ച്ച നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം എ​ന്ന ആ​ശ​യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ ഇ​ക്കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ടോ എ​ന്ന വി​ല​യി​രു​ത്ത​ൽ ഈ ​ഘ​ട്ട​ത്തി​ൽ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നാ​ടി​ന്‍റെ ച​രി​ത്ര​ത്തോ​ളം ത​ന്നെ പ​ഴ​ക്ക​മു​ള്ള​വ​യാ​ണ് ത​ദ്ദേ​ശീ​യ ജ​ന​ത​യു​ടെ പാ​ര​മ്പ​ര്യം. അ​വ​രു​ടെ ച​രി​ത്ര​വും സം​സ്‌​കാ​ര​വും സം​ര​ക്ഷി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക വേ​ള​യി​ൽ ഗോ​ത്ര​വ​ർ​ഗ സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ളി​ക​ൾ​ക്കാ​യി ഒ​രു മ്യൂ​സി​യം ആ​രം​ഭി​ക്കും. വ​യ​നാ​ട് സു​ഗ​ന്ധ​ഗി​രി​യി​ൽ 20 ഏ​ക്ക​റി​ൽ ആ​ണ് ട്രൈ​ബ​ൽ മ്യൂ​സി​യം സ്ഥാ​പി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

എ​ല്ലാ​വ​രെ​യും ഉ​ൾ​കൊ​ള്ളു​ന്ന രീ​തി​യി​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ളും ക്ഷേ​മ പ​ദ്ധ​തി​ക​ളും ഒ​രു​പോ​ലെ സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ട് ഒ​രു ന​വ​കേ​ര​ളം സൃ​ഷ്ടി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.