ഓ​ർ​ഡി​ന​ൻ​സി​ൽ ഒ​പ്പി​ടാ​തെ ഗവർണർ രാഷ്‌ട്രീയം ക​ളി​ക്കു​ക​യാ​ണെന്നു ജനയുഗം
ഓ​ർ​ഡി​ന​ൻ​സി​ൽ ഒ​പ്പി​ടാ​തെ ഗവർണർ രാഷ്‌ട്രീയം ക​ളി​ക്കു​ക​യാ​ണെന്നു ജനയുഗം
Wednesday, August 10, 2022 11:27 AM IST
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ ക​ട​ന്നാ​ക്ര​മി​ച്ചു സി​പി​ഐ മു​ഖ​പ​ത്ര​മാ​യ ജ​ന​യു​ഗ​ത്തി​ന്‍റെ മു​ഖ​പ്ര​സം​ഗം. ഓ​ർ​ഡി​ന​ൻ​സി​ൽ ഒ​പ്പി​ടാ​തെ രാ​ഷ്‌ട്രീ​യം ക​ളി​ക്കു​ക​യാ​ണ് ഗ​വ​ർ​ണ​ർ. കേ​ര​ള​ത്തി​ൽ ബി​ജെ​പി പ്ര​തി​നി​ധി ഇ​ല്ലാ​ത്ത​തി​ന്‍റെ പോ​രാ​യ്മ നി​ക​ത്താ​ൻ രാ​ജ്ഭ​വ​നെ​യും ഗ​വ​ർ​ണ​ർ പ​ദ​വി​യെ​യും ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹ​മെ​ന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

സം​ഘ​പ​രി​വാ​ർ ത​ട്ട​ക​ത്തി​ൽനി​ന്നു കേ​ര​ള ഗ​വ​ണ​ർ പ​ദ​വി​യി​ലെ​ത്തി​യ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാൻ രാ​ഷ്‌ട്രീയ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ച് സം​സ്ഥാ​ന ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ജനകീയ സർക്കാരിനെതിരെ വടിയെടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ടിട്ടും ഗവണർ രാഷ്‌ട്രീയ കളി തുടരുകയാണ്.

ഓ​ർ​ഡി​ന​ൻ​സി​ൽ ഒ​പ്പി​ടേ​ണ്ട സ​മ​യ​ത്തി​നു മു​ന്പേ അ​സാ​ധു​വാ​ക്കു​ക​യെ​ന്ന നി​കൃ​ഷ്ട മാ​ർ​ഗ​മാ​ണ് ഇ​ത്ത​വ​ണ ഗ​വ​ർ​ണ​ർ സ്വീ​ക​രി​ച്ച​ത്. ഗ​വ​ർ​ണ​ർ പ​ദ​വി പാ​ഴാ​ണെ​ന്ന നി​ല​പാ​ട് ഒ​രി​ക്ക​ൽകൂ​ടി ശ​രി​യാ​ണെ​ന്നു സ്ഥാ​പി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​താ​യി മുഖപ്രസംഗത്തിൽ പ​റ​ഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.