സിം​ബാ​ബ്‌വേ​യ്ക്കെ​തി​രെ ഇ​ന്ത്യ​യെ കെ.​എ​ൽ. രാ​ഹു​ൽ ന​യി​ക്കും
സിം​ബാ​ബ്‌വേ​യ്ക്കെ​തി​രെ ഇ​ന്ത്യ​യെ കെ.​എ​ൽ. രാ​ഹു​ൽ ന​യി​ക്കും
Thursday, August 11, 2022 11:20 PM IST
മും​ബൈ: സിം​ബാ​ബ്‌വേ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ കെ.​എ​ൽ. രാ​ഹു​ലും. താ​ര​ത്തി​ന് ബി​സി​സി​ഐ മെ​ഡി​ക്ക​ൽ ടീ​മി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​തോ​ടെ താ​രം ക്യാ​പ്റ്റ​ൻ​സി ദൗ​ത്യ​വും ഏ​റ്റെ​ടു​ക്കും. നേ​ര​ത്തെ ക്യാ​പ്റ്റ​നാ​യി പ്ര​ഖ്യാ​പി​ച്ച ശി​ഖ​ർ ധ​വാ​ൻ ഇ​നി വൈ​സ് ക്യാ​പ്റ്റ​ന്‍റെ റോ​ൾ ഏ​റ്റെ​ടു​ക്കും.

ഐ​പി​എ​ല്ലി​നു​ശേ​ഷം ഗ്രോ​യി​ൻ ഇ​ഞ്ചൂറി കാ​ര​ണം ഏ​റെ​ക്കാ​ല​മാ​യി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്ന് കെ.​എ​ൽ. രാ​ഹു​ൽ വി​ട്ട് നി​ൽ​ക്കു​ക​യാ​ണ്. താ​രം അ​വ​സാ​ന​മാ​യി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് ക​ളി​ച്ച​ത് ഫെ​ബ്രു​വ​രി​യി​ലാ​ണ്. വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രെ​യു​ള്ള പ​ര​ന്പ​ര​യി​ൽ താ​രം പ​രി​ക്ക് മാ​റി വ​രാ​നി​രു​ന്ന​താ​ണെ​ങ്കി​ലും അ​തി​നി​ടെ കോ​വി​ഡ് ബാ​ധി​ത​നാ​കു​ക​യാ​യി​രു​ന്നു.

ഓ​ഗ​സ്റ്റ് 18ന് ​ആ​ണ് പ​ര​ന്പ​ര ആ​രം​ഭി​യ്ക്കു​ന്ന​ത്. മൂ​ന്ന് ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളാ​ണ് പ​ര​ന്പ​ര​യി​ലു​ള്ള​ത്.

ടീം:- ​കെ.​എ​ൽ. രാ​ഹു​ൽ, ശി​ഖ​ർ ധ​വാ​ൻ, ഋ​തു​രാ​ജ് ഗെ​യ്ക്വാ​ദ്, ശു​ഭ്മാ​ൻ ഗി​ൽ, ദീ​പ​ക് ഹൂ​ഡ, രാ​ഹു​ൽ ത്രി​പാ​ഠി, ഇ​ഷാ​ൻ കി​ഷ​ൻ,സ​ഞ്ജു സാം​സ​ണ്‍, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ, ഷാ​ർ​ദു​ൽ താ​ക്കൂ​ർ, കു​ൽ​ദീ​പ് യാ​ദ​വ്, അ​ക്സ​ർ പ​ട്ടേ​ൽ, അ​വേ​ഷ് ഖാ​ൻ, പ്ര​സീ​ദ് കൃ​ഷ്ണ, മു​ഹ​മ്മ​ദ് സി​റാ​ജ്, ദീ​പ​ക് ചാ​ഹ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.