ചൈ​നീ​സ് ചാ​ര​ക്ക​പ്പ​ൽ ഹം​ബ​ൻ​തോ​ട്ട​യി​ലെ​ത്താ​ൻ വൈ​കും
ചൈ​നീ​സ് ചാ​ര​ക്ക​പ്പ​ൽ ഹം​ബ​ൻ​തോ​ട്ട​യി​ലെ​ത്താ​ൻ വൈ​കും
Friday, August 12, 2022 1:50 AM IST
കൊ​ളം​ബോ: ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ ചൈ​നയുടെ അത്യാധുനിക ചാ​ര​ക്ക​പ്പ​ൽ ശ്രീ​ല​ങ്ക​യി​ലെ ഹം​ബ​ൻ​തോ​ട്ട തു​റ​മു​ഖ​ത്തെ​ത്താ​ൻ വൈ​കു​മെ​ന്ന് റി​പ്പോ​ർ​ട്ട്.

യു​വാ​ൻ വാം​ഗ് 5 എ​ന്ന ചാ​ര​ക​പ്പ​ൽ വ്യാ​ഴാ​യ്ച ശ്രീ​ല​ങ്ക​ൻ തീ​ര​ത്ത​ടു​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ പു​റ​ത്തു​വ​ന്ന വി​വ​രം. എ​ന്നാ​ൽ ക​പ്പ​ലി​ന് ന​ങ്കൂ​ര​മി​ടാ​ൻ അ​നു​വാ​ദം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ചൈ​നീ​സ് ചാ​ര​ക്ക​പ്പ​ൽ അ​റ​ബി​ക്ക​ട​ലി​ൽ തു​ട​രു​ന്ന​തി​ൽ ഇ​ന്ത്യ എ​തി​ർ​പ്പു​ന്ന​യി​ച്ചി​രു​ന്നു. കൂ​ടം​കു​ളം ആ​ണ​വ​നി​ല​യം അ​ട​ക്ക​മു​ള്ള സു​പ്ര​ധാ​ന പ്ര​ദേ​ശ​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക​യു​ള്ള​തി​നാ​ലാ​ണി​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.