ജ​ലീ​ലി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ
ജ​ലീ​ലി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ
Friday, August 12, 2022 5:47 PM IST
ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീ​ർ ഇ​ന്ത്യ​യു​ടെ അ​ഭി​വാ​ജ്യ ഘ​ട​ക​മാ​ണെ​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യ​മാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ആ​സാ​ദ് കാ​ഷ്മീ​ർ എ​ന്ന വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ കെ.​ടി. ജ​ലീ​ലി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണം. വി​ഘ​ട​ന​വാ​ദി​ക​ൾ ഉ​യ​ർ​ത്തു​ന്ന മു​ദ്രാ​വാ​ക്യ​മാ​ണ് ജ​ലീ​ൽ ആ​വ​ർ​ത്തി​ക്കു​ന്ന​ത്. രാ​ജ്യ​ദ്രോ​ഹ​ത്തി​നു കേ​സെ​ടു​ക്കാ​വു​ന്ന പ​രാ​മ​ർ​ശ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ലീ​ലി​ന്‍റെ രാ​ജി സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട​ണം. രാ​ജ്യ​ദ്രോ​ഹ കു​റ്റം ചെ​യ്ത​യാ​ൾ നി​യ​മ​സ​ഭ​യി​ൽ തു​ട​രു​ന്ന​ത് നാ​ടി​ന് അ​പ​മാ​ന​മാ​ണെ​ന്നും വി. ​മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

കാ​ഷ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ പ്ര​ഖ്യാ​പി​ത നി​ല​പാ​ടി​നു വി​രു​ദ്ധ​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ളു​മാ​യു​ള്ള കെ.​ടി.​ജ​ലീ​ലീ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റാ​ണ് വി​വാ​ദ​മാ​യ​ത്. കാ​ഷ്മീ​രി​ലേ​യ്ക്ക് ന​ട​ത്തി​യ യാ​ത്ര​യെ​ക്കു​റി​ച്ച് വി​വ​രി​ച്ചു​കൊ​ണ്ടു​ള്ള ഫേ​സ്ബു​ക്ക് കു​റി​പ്പാ​ണ് വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യ​ത്.

പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​നെ ആ​സാ​ദ് കാ​ഷ്മീ​ര്‍ എ​ന്നു വി​ശേ​ഷി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ജ​ലീ​ലി​ന്‍റെ പോ​സ്റ്റ്. പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​ര്‍ എ​ന്നാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ ഇ​ന്ത്യ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

ആ​സാ​ദ് കാ​ഷ്മീ​ര്‍ എ​ന്ന പ്ര​യോ​ഗം സാ​ധാ​ര​ണ പാ​ക്കി​സ്ഥാ​ന്‍ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​താ​ണ്. ഇ​ത്ത​രം പ്ര​യോ​ഗം കാ​ഷ്മീ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ക്കി​സ്ഥാ​ന്‍റെ നി​ല​പാ​ടി​നോ​ട് യോ​ജി​ച്ചു​പോ​കു​ന്ന​താ​ണെ​ന്നാ​ണ് വി​മ​ര്‍​ശ​നം.

ഇ​ന്ത്യ​ന്‍ അ​ധി​നി​വേ​ശ കാ​ഷ്മീ​രെ​ന്ന ജ​ലീ​ലി​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ​യും വ്യാ​പ​ക വി​മ​ര്‍​ശ​ന​മു​യ​രു​ന്നു​ണ്ട്. കാ​ഷ്മീ​ര്‍ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന ഇ​ന്ത്യ​യു​ടെ നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​ണ് ഇ​ത്.

വി​ഭ​ജ​ന​കാ​ല​ത്ത് കാ​ഷ്മീ​ര്‍ ര​ണ്ടാ​യി പ​കു​ത്തു എ​ന്ന തെ​റ്റാ​യ വി​വ​ര​വും പോ​സ്റ്റി​ലു​ണ്ട്. കാ​ഷ്മീ​രി​നെ സ്വ​ന്ത​മാ​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​ന്ത്യ​ന്‍ സൈ​ന്യം ഈ ​നീ​ക്ക​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. കാ​ഷ്മീ​രി​ന്‍റെ കു​റേ ഭാ​ഗം പാ​ക്കി​സ്ഥാ​ന്‍ അ​ധീ​ന​ത​യി​ലാ​ക്കി​യെ​ന്നാ​ണ് ഇ​ക്കാ​ര്യ​ത്തി​ലു​ള്ള ഇ​ന്ത്യ​യു​ടെ നി​ല​പാ​ട്.

ജ​ലീ​ലി​ന്‍റെ രാ​ജ്യ​ദ്രോ​ഹ​പ​ര​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക വി​മ​ര്‍​ശ​ന​മു​യ​രു​ന്നു​ണ്ട്. ഇ​തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.