ഇ​പി​യെ ആ​ക്ര​മി​ച്ചെ​ന്ന കേ​സ്; സു​ധാ​ക​ര​ന്‍റെ ഹ​ർ​ജി​യി​ൽ ഉ​ട​ൻ വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ
ഇ​പി​യെ ആ​ക്ര​മി​ച്ചെ​ന്ന കേ​സ്; സു​ധാ​ക​ര​ന്‍റെ ഹ​ർ​ജി​യി​ൽ ഉ​ട​ൻ വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ
Friday, August 12, 2022 8:33 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ.​പി. ജ​യ​രാ​ജ​നെ ട്രെ​യി​നി​ൽ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ല്‍ കു​റ്റ​വി​മു​ക്ത​നാ​ക്ക​ണ​മെ​ന്ന കെ. ​സു​ധാ​ക​ര​ന്‍റെ ഹ​ർ​ജി​യി​ൽ ഉ​ട​ൻ വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ. സു​ധാ​ക​ര​ന്‍റെ ഹ​ർ​ജി​യി​ൽ 2016 ൽ ​കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്നു.

ഹ​ർ​ജി​യി​ൽ ഓ​ഗ​സ്റ്റ് 25ന് ​വാ​ദം കേ​ൾ​ക്കാ​മെ​ന്ന് ജ​സ്റ്റീ​സ് സി​യാ​ദ് റ​ഹ്മാ​ൻ അ​റി​യി​ച്ചു. 1995ൽ ​ജ​യ​രാ​ജ​നെ സു​ധാ​ക​ര​ൻ ട്രെ​യി​നി​ൽ ആ​ക്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് കേ​സ് ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്.

കേ​സ് ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്കു​ക​യും ത​ന്നെ കു​റ്റ​വി​മു​ക്ത​നാ​ക്കു​കു​യം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സു​ധാ​ക​ര​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. കു​റ്റ​വി​മു​ക്ത​നാ​ക്ക​ണ​മെ​ന്ന സു​ധാ​ക​ര​ന്‍റെ ഹ​ർ​ജി നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.