ഇ​ഡി​ക്കെ​തി​രെ കി​ഫ്ബി ഹൈ​ക്കോ​ട​തി​യി​ൽ
ഇ​ഡി​ക്കെ​തി​രെ കി​ഫ്ബി ഹൈ​ക്കോ​ട​തി​യി​ൽ
Friday, August 12, 2022 9:13 PM IST
കൊ​ച്ചി: മ​സാ​ല ബോ​ണ്ട് ഇ​ഷ്യൂ ചെ​യ്ത​തി​ൽ ഇ​ഡി അ​ന്വേ​ഷ​ണം ചോ​ദ്യം ചെ​യ്ത് കി​ഫ്ബി കേ​ര​ള ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഫെ​മ നി​യ​മ ലം​ഘ​നം ഇ​ഡി​യ്ക്ക് അ​ന്വേ​ഷി​ക്കാ​നാ​കി​ല്ല, റി​സ​ർ​വ് ബാ​ങ്കാ​ണ് ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്ക​ണ്ട​തെ​ന്നും കി​ഫ്ബി.

ഇ​ഡി 2021 മു​ത​ൽ തു​ട​ർ​ച്ച​യാ​യി സ​മ​ൻ​സ് അ​യ​ച്ച് പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും കി​ഫ്ബി സി​ഇ​ഒ കെ.​എം. എ​ബ്ര​ഹാം ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

ഒ​ന്ന​ര വ​ർ​ഷ​തി​നി​ടെ നി​ര​വ​ധി ത​വ​ണ ഇ​ഡി ചോ​ദ്യം ചെ​യ്യ​ലി​ന് നോ​ട്ടീ​സ് ന​ൽ​കി​യെ​ന്ന് ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ കി​ഫ്ബി ഫെ​മ ലം​ഘ​നം ന​ട​ത്തി​യെ​ന്ന് ഇ​ഡി​യ്ക്ക് പോ​ലും തെ​ളി​വു​ക​ളി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.