ഹര്‍ ഘര്‍ തിരംഗ: ശനിയാഴ്ച മുതല്‍ എല്ലാവീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി
ഹര്‍ ഘര്‍ തിരംഗ: ശനിയാഴ്ച മുതല്‍ എല്ലാവീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി
Saturday, August 13, 2022 10:45 AM IST
തിരുവനന്തപുരം: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് 13 മുതല്‍ സ്വാതന്ത്ര്യ ദിനമായ 15വരെ കേരളത്തിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

വീടുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ക്ലബുകള്‍, വായനശാലകള്‍ എന്നിവിടങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തി ഹര്‍ ഘര്‍ തിരംഗ പരിപാടിയില്‍ ഭാഗവാക്കാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.എല്ലാ പ്രവര്‍ത്തകരുടെയും വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് കെപിസിസിയും അണികളോട് നിര്‍ദേശിച്ചു.

എന്നാൽ ഹര്‍ ഘര്‍ തിരംഗ പരിപാടി കേരള സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് ബിജെപി ആരോപിച്ചു. ദേശീയ പതാക എത്തിക്കാന്‍ ചുമതലപ്പെടുത്തിയ കുടുംബശ്രീയും ചില സ്കൂളുകളും ഉത്തരവാദിത്വം നിര്‍വഹിച്ചില്ല. ഇക്കാര്യത്തില്‍ നടന്ന അഴിമതി പുറത്തുകൊണ്ടുവരണമെന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.