ദേ​ഹ​ത്ത് ടാ​ർ ഒ​ഴി​ച്ച സം​ഭ​വം: മൂ​ന്നു യു​വാ​ക്ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യും
ദേ​ഹ​ത്ത് ടാ​ർ ഒ​ഴി​ച്ച സം​ഭ​വം: മൂ​ന്നു യു​വാ​ക്ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യും
Saturday, August 13, 2022 6:09 PM IST
കൊ​ച്ചി: ചി​ല​വ​ന്നൂ​രി​ൽ യു​വാ​ക്ക​ളു​ടെ ദേ​ഹ​ത്തു തി​ള​ച്ച ടാ​ർ ഒ​ഴി​ച്ച സം​ഭ​വം വ​ഴി​ത്തി​രി​വി​ലേ​ക്ക്. റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ​രാ​തി​ക്കാ​രാ​യ മൂ​ന്നു യു​വാ​ക്ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യും.

യു​വാ​ക്ക​ൾ തൊ​ഴി​ലാ​ളി​ക​ളെ ആ​ക്ര​മി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സി​നു ല​ഭി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​ല​വ​ന്നൂ​ർ ചി​റ​മ്മേ​ൽ വി​നോ​ദ് വ​ർ​ഗീ​സ്, വി​വേ​ക് ന​ഗ​ർ ചി​റ​മ്മേ​ൽ ജോ​സ​ഫ് വി​നു, ചി​റ​മേ​ൽ ആ​ന്‍റ​ണി ജി​ജോ എ​ന്നി​വ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ്. ഫൈ​സ​ൽ പ​റ​ഞ്ഞു.

നേ​രി​യ പൊ​ള്ള​ലേ​റ്റു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഇ​വ​ർ ആ​ശു​പ​ത്രി വി​ട്ടാ​ലു​ട​ൻ അ​റ​സ്റ്റി​ലാ​കും. തൊ​ഴി​ലാ​ളി​യു​ടെ പ​രാ​തി​യി​ൽ യു​വാ​ക്ക​ൾ​ക്കെ​തി​രെ വെ​ള്ളി​യാ​ഴ്ച പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു. അ​തേ​സ​മ​യം, യു​വാ​ക്ക​ളു​ടെ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ ചി​ല​വ​ന്നൂ​ർ തൃ​പ്പൂ​ണി​ത്തു​റ മാ​ർ​ക്ക​റ്റ് റോ​ഡ് പെ​രു​നി​ല​ത്ത് വീ​ട്ടി​ൽ കൃ​ഷ്ണ​പ്പ​നെ(68) റി​മാ​ൻ​ഡ് ചെ​യ്തു.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​നു ചി​ല​വ​ന്നൂ​രി​ലാ​യി​രു​ന്നു സം​ഭ​വം. എ​ളം​കു​ള​ത്തു​നിന്നു കാ​റി​ൽ വ​രി​ക​യാ​യി​രു​ന്ന യു​വാ​ക്ക​ൾ ചി​ല​വ​ന്നൂ​ർ വാ​ട്ട​ർ​ലാ​ൻ​ഡ് റോ​ഡി​ൽ എ​ത്തി​യ​പ്പോ​ൾ ടാറിംഗിന്‍റെ ഭാഗമായുള്ള ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​ർ​ക്ക​മു​ണ്ടാ​യി.

വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ റോ​ഡി​ൽ കു​ഴി അ​ട​യ്ക്കു​ന്ന ജോ​ലി​ക്കാ​ര​നാ​യ കൃ​ഷ്ണ​പ്പ​ൻ പ്ര​കോ​പി​ത​നാ​യി തി​ള​ച്ച ടാ​ർ ഇ​വ​രു​ടെ ദേ​ഹ​ത്ത് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് യു​വാ​ക്ക​ൾ പ​റ​ഞ്ഞി​രു​ന്ന​ത്. മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് വ​യ്ക്കാ​തെ വ​ഴി ത​ട​ഞ്ഞ​തു ചോ​ദ്യം ചെ​യ്ത​തി​നാ​ണ് ജോ​ലി​ക്കാ​ര​ൻ ടാ​ർ ഒ​ഴി​ച്ച​തെ​ന്നും യു​വാ​ക്ക​ൾ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​രു​ന്നു. എന്നാൽ, യുവാക്കൾ മർദിക്കുകയായിരുന്നെന്നും ഇതിനിടയിൽ അബദ്ധത്തിലാണ് ടാർ തെറിച്ചു ദേഹത്തു വീണതെന്നും കൃഷ്ണപ്പൻ മൊഴി നൽകി.

പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി വെ​ളി​വാ​യ​ത്. കൃ​ഷ്ണ​പ്പ​ന്‍റെ ദേ​ഹ​ത്തും തി​ള​ച്ച ടാ​ർ വീ​ണി​രു​ന്നു. ചി​കി​ത്സ​ക്കാ​യി എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.