മഹാരാഷ്ട്ര വകുപ്പ് വിഭജനം: ആഭ്യന്തരം, ധനകാര്യം ഫട്നാവിസിന്; മുഖ്യമന്ത്രിക്ക് നഗരവികസനം
മഹാരാഷ്ട്ര വകുപ്പ് വിഭജനം: ആഭ്യന്തരം, ധനകാര്യം ഫട്നാവിസിന്; മുഖ്യമന്ത്രിക്ക് നഗരവികസനം
Sunday, August 14, 2022 8:22 PM IST
വെബ് ഡെസ്ക്
മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭ വികസനത്തിനു പിന്നാലെ സുപ്രധാന വകുപ്പുകൾ കൈക്കലാക്കി ബിജെപി. ആഭ്യന്തരം, ധനകാര്യം, ആസൂത്രണം എന്നീ സുപ്രധാന വകുപ്പുകൾ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നാവിസ് കൈകാര്യം ചെയ്യും.

മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നഗരവികസനത്തിന്‍റെ ചുമതലയാണ് വഹിക്കുക. മന്ത്രിമാരുടെ വകുപ്പുകളുടെ വിവരം പുറത്തുവന്നതോടെ ഷിൻഡെയെ ബിജെപി ഒതുക്കിയെന്ന് ആക്ഷേപമുണ്ട്. പൊതുമരാമത്ത്, ഗതാഗതം വകുപ്പുകളുടെ ചുമതലയും ഷിൻഡെക്കാണ്.

പുതിയ സർക്കാർ അധികാരത്തിലേറി 45 ദിവസത്തിന് ശേഷമാണ് വകുപ്പ് വിഭജനം. ബിജെപി മന്ത്രി രാധാകൃഷ്ണ പാട്ടീൽ റവന്യൂ മന്ത്രിയാകും. നേരത്തെ കൈകാര്യം ചെയ്ത വനം മന്ത്രി പദം തന്നെ ബിജെപി നേതാവ് സുധീർ മുൻഗന്തിവാറിന് നൽകി.

മുൻ ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി. പാർലമെന്‍ററി കാര്യവും ചന്ദ്രകാന്ത് വഹിക്കും. ദീപക് കേസർകറിന് വിദ്യാഭ്യാസ വകുപ്പും അബ്ദുൾ സത്താറിന് കൃഷി വകുപ്പും നൽകി. കഴിഞ്ഞയാഴ്ച്ചയാണ് 18 മന്ത്രിമാരെ ഉൾപെടുത്തി മന്ത്രിസഭ വിപുലീകരിച്ചത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.