ക​ര്‍​ഷ​ക അ​വാ​ര്‍​ഡ്: പ​ത്മ​ശ്രീ​യെ​ക്കാ​ളും സ​ന്തോ​ഷം ന​ല്‍​കു​ന്ന പു​ര​സ്‌​കാ​ര​മെ​ന്ന് ജ​യ​റാം
ക​ര്‍​ഷ​ക അ​വാ​ര്‍​ഡ്: പ​ത്മ​ശ്രീ​യെ​ക്കാ​ളും സ​ന്തോ​ഷം ന​ല്‍​കു​ന്ന പു​ര​സ്‌​കാ​ര​മെ​ന്ന് ജ​യ​റാം
Wednesday, August 17, 2022 9:57 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ത്മ​ശ്രീ ല​ഭി​ച്ച നി​മി​ഷ​ത്തി​നു​മ​പ്പു​റ​മു​ള്ള സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും തോ​ന്നു​ക​യാ​ണെ​ന്ന് സം​സ്ഥാ​ന ക​ര്‍​ഷ​ക അ​വാ​ര്‍​ഡ് സ്വീ​ക​രി​ച്ചു​കൊ​ണ്ട് ന​ട​ന്‍ ജ​യ​റാം പ​റ​ഞ്ഞു. അ​ഭി​ന​യ​ത്തോ​ടൊ​പ്പം കൃ​ഷി എ​ന്ന​ത് തീ​ര്‍​ത്തും സ്വ​കാ​ര്യ​മാ​യ പ​രി​ശ്ര​മ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചെ​ന്നൈ​യി​ല്‍ താ​മ​സി​ക്കു​മ്പോ​ള്‍ 25 വ​ര്‍​ഷ​ത്തി​നു മു​ന്‍​പ് ത​ന്നെ നൂ​റു​മേ​നി വി​ള​വ് നേ​ടാ​ന്‍ ക​ഴി​ഞ്ഞു. പെ​രു​മ്പാ​വൂ​രി​ലെ കൂ​വ​പ്പ​ടി ഗ്രാ​മ​ത്തി​ല്‍ എ​ട്ടേ​ക്ക​റു​ള്ള കു​ടും​ബ സ്വ​ത്താ​യി ല​ഭി​ച്ച ഭൂ​മി​യി​ലാ​ണ് ഇ​പ്പോ​ള്‍ കൃ​ഷി ചെ​യ്യു​ന്ന​ത്.

പ്ര​ള​യ​ത്തി​ല്‍ ഫാം ​മൊ​ത്ത​മാ​യി ന​ശി​ച്ചി​രു​ന്നു. ക​ണ്ണു​നീ​രോ​ടെ അ​ത് കാ​ണേ​ണ്ടി​വ​ന്ന അ​വ​സ്ഥ പ​റ​ഞ്ഞ​റി​യി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത​ല്ല. ഉ​ള്ളി​ല്‍ യ​ഥാ​ര്‍​ഥ​മാ​യ ഒ​രു ക​ര്‍​ഷ​ക​ന്‍ ഉ​ണ്ട് എ​ന്നു​ള്ള​ത് കൊ​ണ്ടാ​ണ് കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ വീ​ണ്ടും ആ ​ഫാം പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തെ​ന്നും ജ​യ​റാം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.