സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കം; ഗ​വ​ർ​ണ​ർ ബി​ജെ​പി​യു​ടെ ച​ട്ടു​ക​മാ​യി മാ​റി​യെ​ന്ന് കോ​ടി​യേ​രി
സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കം; ഗ​വ​ർ​ണ​ർ ബി​ജെ​പി​യു​ടെ ച​ട്ടു​ക​മാ​യി മാ​റി​യെ​ന്ന് കോ​ടി​യേ​രി
Thursday, August 18, 2022 7:23 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നും ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നു​മെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. കേ​ര​ള​ത്തി​ലെ എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​ത്തെ അ​ട്ടി​മ​റി​ക്കാ​നാ​ണ് കേ​ന്ദ്ര​ഭ​ര​ണ​ക​ക്ഷി​യും മോ​ദി ഭ​ര​ണ​വും പ​രി​ശ്ര​മി​ക്കു​ന്ന​ത്. അ​തി​ന് ഇ​ഡി ഉ​ള്‍​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ തു​റ​ന്നു​വി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് കോ​ടി​യേ​രി സി​പി​എം മു​ഖ​പ​ത്ര​മാ​യ ദേ​ശാ​ഭി​മാ​നി​യി​ല്‍ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.

മ​റ്റൊ​രു ഭാ​ഗ​ത്ത് ഗ​വ​ര്‍​ണ​റെ ഉ​പ​യോ​ഗി​ച്ച് സ​ര്‍​ക്കാ​രി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കാ​ന്‍ നോ​ക്കു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​ണ് ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഒ​പ്പി​ടി​ല്ല എ​ന്ന ഗ​വ​ര്‍​ണ​റു​ടെ ശാ​ഠ്യം. ഇ​തി​ലൂ​ടെ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ മോ​ദി ഭ​ര​ണ​ത്തി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും ച​ട്ടു​ക​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും കോ​ടി​യേ​രി ലേ​ഖ​ന​ത്തി​ൽ ആ​രോ​പി​ച്ചു.

രാ​ഷ്ട്ര​പ​തി കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ​യും ഗ​വ​ര്‍​ണ​ര്‍​മാ​ര്‍ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​ക​ളു​ടെ​യും ഉ​പ​ദേ​ശം അ​നു​സ​രി​ച്ച് മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​ക്കാ​വൂ എ​ന്ന​താ​ണ് ഇ​ന്ത്യ​ന്‍ പാ​ര്‍​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ നി​ഷ്‌​ക​ര്‍​ഷി​ക്കു​ന്ന​ത്. മ​ന്ത്രി​മാ​ർ ചു​മ​ത​ല​ക​ൾ നി​റ​വേ​റ്റു​ന്ന​ത് ശ​രി​യാ​യ രീ​തി​യി​ലാ​ണോ എ​ന്ന് ക്ര​മ​മാ​യും ഇ​ട​യ്ക്കി​ട​യ്ക്കും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സം​വി​ധാ​ന​മു​ണ്ട്. ഭ​ര​ണ​ഘ​ട​ന​യി​ലെ 356-ാം വ​കു​പ്പ് സം​സ്ഥാ​ന​ങ്ങ​ളു​ടെ​മേ​ൽ മു​മ്പ്‌ പ​ല​ത​വ​ണ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് പ​രീ​ക്ഷി​ക്കാ​ൻ ഇ​ന്ന് പ​രി​മി​തി​ക​ളു​ണ്ട്.

അ​തു​കൊ​ണ്ടാ​ണ് ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത ജ​ന​കീ​യ സ​ർ​ക്കാ​രി​നെ ഗ​വ​ർ​ണ​റെ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച് വ​ള​ഞ്ഞ വ​ഴി​ക​ളി​ലൂ​ടെ വ​രി​ഞ്ഞു​മു​റു​ക്കാ​നും ശ്വാ​സം മു​ട്ടി​ക്കാ​നും അ​ട്ടി​മ​റി​ക്കാ​നും നോ​ക്കു​ന്ന​തെ​ന്നും കോ​ടി​യേ​രി ആ​രോ​പി​ച്ചു. ഇ​ത് ഫെ​ഡ​റ​ലി​സ​ത്തി​നും ഭ​ര​ണ​ഘ​ട​ന​യ്ക്കും എ​തി​രാ​യ നീ​ച​മാ​യ ക​ട​ന്നാ​ക്ര​മ​ണ​മാ​ണ്. മോ​ദി സ​ർ​ക്കാ​രി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും ഈ ​കി​രാ​ത നീ​ക്ക​ത്തി​ന് ഒ​ത്താ​ശ​ക്കാ​രാ​യി കോ​ൺ​ഗ്ര​സി​ന്‍റെ കേ​ര​ള നേ​താ​ക്ക​ൾ മാ​റി​യി​രി​ക്കു​ക​യാ​ണ്.

കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ​യും ഗ​വ​ർ​ണ​റെ​യും മാ​ത്ര​മ​ല്ല, കൊ​ല​യാ​ളി രാ​ഷ്ട്രീ​യ​ത്തെ​യും എ​ൽ​ഡി​എ​ഫി​നെ അ​സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ആ​ർ​എ​സ്എ​സും ബി​ജെ​പി​യും ശ​ര​ണം പ്രാ​പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും കോ​ടി​യേ​രി കു​റ്റ​പ്പെ​ടു​ത്തി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.